ഒടിയനെ കുറിച്ച് മനസ്സ് തുറന്ന് നായിക മഞ്ജു വാര്യർ..!!

29

കാത്തിരിപ്പ് കൂടുന്തോറും ആരാധകരുടെയും പ്രേക്ഷകരുടെയും ഒരുപോലെ നെഞ്ചിടിപ്പ് കൂട്ടുകയാണ് ഒടിയൻ മാണിക്യൻ. 300 ഓളം സ്ക്രീനുകളിൽ ഫാൻസ് ഷോകളുമായി ആണ് മോഹൻലാലിനെ നായകനാക്കി വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഡിസംബർ 14ന് തീയറ്ററുകളിൽ എത്തുന്നത്. 4000 സ്ക്രീനുകളിൽ ലോകമെങ്ങും ഒടിയൻ എത്തും എന്നാണ് ചിത്രത്തിന്റെ സംവിധായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇരുവർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – പ്രകാശ് രാജ് കോമ്പിനേഷൻ ഒന്നിക്കുന്ന ചിത്രമാണിത്. കൂടാതെ വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു വാര്യർ വീണ്ടും മോഹൻലാലിന്റെ നായികയായി എത്തുന്നു. കൂടാതെ മലയാളികളുടെ പ്രിയ താരം നരേൻ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

ഒട്ടേറെ പ്രതീക്ഷകൾ ആരാധകർക്ക് ഇപ്പോൾ തന്നെ നൽകുന്ന ഒടിയൻ താനും കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ എന്നാണ് മഞ്ജു വാര്യർ വെളിപ്പെടുത്തിയത്.

മോഹൻലാൽ ഫാൻസിന്റെ ഗുരുവായൂർ, കുന്നംകുളം, ചാവക്കാട് യൂണിറ്റിന്റെ ഒടിയൻ ഫാൻസ്‌ ഷോ ടിക്കറ്റ് ലോഞ്ച് ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു നടി. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഒടിയൻ എന്നും മഞ്ജു വാര്യർ പറഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം, മാക്‌സ് ക്രീയേഷൻസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്, തെലുങ്കിൽ ചിത്രം മൊഴിമാറിയും അതേ ദിവസം റിലീസ് ചെയ്യും.