ഒടിയനെ കുറിച്ച് മഞ്ജു വാര്യർ; വ്യാജ പ്രചരണങ്ങൾ അതിജീവിച്ച് മുന്നേറട്ടെ..!!

45

ഒടിയൻ ജന ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്, മുൻ വിധികളോടെ എത്തിയ ഒരു കൂട്ടം പ്രേക്ഷകരെ ഒടിയൻ നിരാശപ്പെടുത്തിയപ്പോൾ, കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റം ആണ് തീയറ്ററുകളിൽ ഇപ്പോൾ കാണുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായകനായും നായികയും ഒന്നിച്ച ചിത്രം കൂടിയാണ് ഒടിയൻ. മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ, ചിത്രത്തിന്റെ മികച്ച വിജയത്തെ കുറിച്ച്, മനസ്സ് തുറന്നിരിക്കുകയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ഒരു പാട് പേർ അഭിനന്ദിച്ചു. വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!

ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ…

Posted by Manju Warrier on Monday, 17 December 2018