ഒടിയൻ കളിക്കുന്നത് തീയറ്റർ ഉടമകളെ ആന്റണി ഭീഷണിപ്പെടുത്തി എന്ന് കമന്റ്; മാസ്സ് റിപ്ലൈ നൽകി തീയറ്റർ..!!

96

ആദ്യ ദിവസത്തെ സമ്മിശ്ര പ്രതികരണങ്ങൾക്കും ഡിഗ്രിഡിങ്ങും ശേഷം കുടുംബ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഒടിയൻ, വീണ്ടും മലയാള സിനിമയിൽ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. ഏറ്റവും വേഗത്തിൽ അമ്പത് കോടി ക്ലബ്ബിൽ കേറുന്ന മലയാളം ചിത്രമെന്ന റെക്കോര്ട് ആണ് ഒടിയൻ നേടിയത്.

ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ചിത്രത്തെ വിമർശിക്കുകയും കൂടെ ചിത്രം റിലീസ് ചെയ്ത തീയറ്ററുകളുടെ ഫേസ്ബുക്ക് പേജുകളിൽ നെഗറ്റീവ് കമന്റുകൾ ഇടുകയും ചെയ്തു.

ആദ്യം പകുതിയും മോശം രണ്ടാം പകുതിയും മോശം, പക്ഷെ ഇന്റർവെല്ലിന് കഴിച്ച മുട്ട പാപ്‌സ് കൊള്ളാം എന്ന് കമന്റ് ഇട്ടപ്പോൾ കിട്ടിയത് കിടിലം മറുപടി ആയിരുന്നു, ഈ തീയറ്ററിൽ മുട്ട പാപ്‌സ് ഇല്ല, അനിയന് വേണ്ടി വാങ്ങി വെക്കാം എന്നായിരുന്നു മറുപടി.

ഇപ്പോഴിതാ ഒടിയൻ കളിക്കുന്ന ജെബി സിനിമാസിന്റെ ഫേസ്ബുക്ക് പേജിൽ ഒടിയൻ കാണാൻ എത്തിയ ജനത്തിരക്ക് പോസ്റ്റ് ചെയ്തപ്പോൾ യുവാവ് കമന്റ് ഇട്ടത് ഇങ്ങനെയാണ്.

“പറഞ്ഞിട്ട് കാര്യമില്ല ആന്റണി ഭീഷണിപ്പെടുത്തിയാണ് ഒടിയൻ കളിപ്പിക്കുകയാണ്”

യുവാവിന്റെ കമന്റിന് മറുപടിയും അപ്പോൾ തന്നെ എത്തി.

“ഓരോ ഷോയും ഹൗസ് ഫുൾ ആക്കാൻ ആന്റണി വണ്ടിയിൽ ആളെയും അടിക്കാറുണ്ട്, ഒന്ന് അടങ്ങു അണ്ണാ, നല്ല ആളുണ്ട് അതും കുടുംബമായി തന്നെ” എന്നായിരുന്നു മറുപടി നൽകിയത്.

ആശിർവാദ് സിനിമാസിന്റെ ബനേരിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തിയ ചിത്രം, പതിനാലായിരം ഷോയും കടന്നിരിക്കുകയാണ്. അതുപോലെ കേരളത്തിൽ മാത്രം പതിനൊന്നായിരം ഷോ പൂർത്തിയാക്കിയ ചിത്രം, 10 ദിവസങ്ങൾ പിന്നിടുമ്പോഴും വലിയ ജനക്കൂട്ടമാണ് തീയറ്ററുകളിൽ.

Posted by Troll UnLimited on Monday, 24 December 2018

You might also like