വിക്രം വേദ ഹിന്ദിയിലേക്ക്; വിജയ് സേതുപതിയുടെ കഥാപാത്രം ചെയ്യുന്നത് ഷാരുഖ് ഖാൻ..!!

34

കഴിഞ്ഞ വർഷം തമിഴിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ത്രില്ലർ ചിത്രവും അതിനൊപ്പം ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നുമാണ് മാധവനും വിജയ് സേതുപതിയും നായകന്മാർ ആയി എത്തിയ വിക്രം വേദ.

പുഷ്‌കർ ഗായത്രി ആണ് ചിത്രം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തത്, തമിഴ്‌നാട്ടിലും കേരളത്തിലും വലിയ വിജയമായ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്.

വിജയ് സേതുപതി ചെയ്ത ഗ്യാങ്സ്റ്ററിന്റെ വേഷത്തിൽ എത്തുന്നത് ഷാരൂഖ് ഖാൻ ആണ്. സീറോ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ചെയ്യുന്ന കഥാപാത്രം ആയിരിക്കും വിക്രം വേദയിലെ വേദ.

You might also like