ആദ്യ ദിനത്തിൽ വിജയ്‌യുടെ സർക്കാരിനെ തകർത്തെറിഞ്ഞു ഒടിയൻ..!!

21

ഇന്നലെയാണ് കാതിരിപ്പുകൾക്ക് ഒടുവിൽ ആശിർവാദ് സിനിമാസിന്റെ ബനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ റിലീസ് ചെയ്തത്. 12000 ഷോയാണ് ആദ്യ ദിനം ഉണ്ടായിരുന്നത്.

റിലീസിന് മുന്നേ 100 കോടി രൂപയുടെ ബിസിനസ്സ് നടന്ന ചിത്രം, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയിരുന്നു, കുടുംബ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം ഇന്നലെ തിരുവനന്തപുരത്ത് നിന്ന് മാത്രം നേടിയത്, 5142221 രൂപയാണ്. തിരുവനന്തപുരത്തെ സിംഗിൾ സ്ക്രീനുകളിൽ നിന്നും മാത്രമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. 130 ഷോ ആണ് ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്, 95.22% ആളുകൾ ചിത്രം കാണാനും എത്തി.

വിജയ് നായകനായി കഴിഞ്ഞ മാസം എത്തിയ സർക്കാരിന്റെ 35.4 ലക്ഷം എന്ന റെക്കോര്ഡ് ആണ് മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിലൂടെ തകർത്തത്.

https://www.facebook.com/TheCompleteActorTCA/posts/1643647049070906