ആനയോട് മല്ലടിക്കുന്ന മാണിക്യൻ; ഒടിയൻ ഗെയിം ടീസർ..!!

28

ഒടിയൻ സിനിമ മാത്രല്ല ആരാധകർക്കും പ്രേക്ഷകർക്ക് ആയി എത്തുന്നത്, ഒടിയന്റെ ഒരു ഒന്നൊന്നര ഗെയിം കൂടി എത്തുന്നു, ഓടിയന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ദുബായിൽ വെച്ചു നടന്ന പരിപാടിയിൽ ആണ് ഗെയിംന്റെ ടീസർ ലോഞ്ച് ചെയ്തത്. ഡിസംബർ 15നോ 16നോ ആയിരിക്കും ഗെമിന്റെ ഒഫീഷ്യൽ ലോഞ്ച് എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ അറിയിച്ചത്.

ഇതുവരെ നിരവധി ചിത്രങ്ങൾക്ക് ഗെയിം വന്നിട്ട് ഉണ്ട് എങ്കിലും അതിനെ എല്ലാം കീഴടക്കുന്ന ഗ്രാഫിക്സുമായി ആണ് ഒടിയന്റെ ഗെയിം എത്തുന്നത്.

ഗെയിംന്റെ ടീസർ കാണാം

https://youtu.be/HFqs0jEv-z0

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഡിസംബർ 14ന് ആണ് തീയറ്ററുകളിൽ എത്തുന്നത്.