നിന്റെ രക്ഷകൻ, മറ്റൊരാളുടെ ഘാതകനാണ്; മോഹൻലാൽ സൂര്യ ചിത്രത്തിന്റെ ടൈറ്റിൽ പുതുവത്സരത്തിൽ..!!

23

ജില്ല എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ തമിഴിൽ എത്തുന്ന ചിത്രമാണ് കെ വി ആനന്ദ്, അയൺ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യയെ നായകനായി ഒരുങ്ങുന്ന ചിത്രം. മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷത്തിൽ ആണ് എത്തുന്നത് സൂചനകൾ നൽകിയിരുന്നു.

നിന്റെ രക്ഷകൻ മറ്റൊരാളുടെ ഘാതകൻ ആണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് അർധരാത്രി 12.10ന് എത്തുന്നു.

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് മൂന്ന് പേരുകളിൽ ഒന്ന് തിരഞ്ഞെടുക്കാൻ കെ വി ആനന്ദ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു, ഉയിർക, കാപ്പാൻ, മീട് പാൻ എന്നീ ചിത്രങ്ങൾ ആണ് ആരാധകർക്ക് മുന്നിൽ കെ വി ആനന്ദ് വെച്ച പേരുകൾ, ഉയിർക എന്ന പേരിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്.

You might also like