ലൂസിഫർ തമിഴ് ഡബ്ബ് റിലീസിന് ഒരുങ്ങി; മലയാളം വേർഷന് തമിഴ്‌നാട്ടിൽ റെക്കോർഡ് കളക്ഷൻ..!!

74

മലയാളത്തിന് ശേഷം തെലുങ്കിൽ തരംഗമായ മോഹൻലാൽ നായകനായി എത്തിയ ലൂസിറിന്റെ തമിഴ് പതിപ്പ് മെയ് 3ന് തീയറ്ററുകളിൽ എത്തും.

തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ മലയാളം ചിത്രം എന്ന റെക്കോര്ഡ് നേടിയ ലൂസിഫറിന്റെ തമിഴ് ഡബ്ബ് പതിപ്പ് ആണ് അടുത്ത മാസം റിലീസിന് എത്തുന്നത്. വി ക്രീയേഷന്സ് ആണ് ചിത്രം തമിഴ്‌നാട്ടിൽ വിതരണം ചെയ്യുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 8 ദിവസം കൊണ്ട് 100 കോടിയും 21 ദിവസങ്ങൾ കൊണ്ട് 150 കോടിയും നേടിയിരുന്നു.

മാർച്ച് 28ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിൽ മോഹൻലാലിന് ഒപ്പം, വിവേക് ഒബ്രോയി, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

തമിഴ്നാട്ടിൽ റെക്കോർഡിട്ട (HIGHEST GROSSING MALAYALAM MOVIE IN HISTORY) ലൂസിഫർ മലയാളം പതിപ്പിന് ശേഷം…തമിഴ് ഡബ് വേർഷൻ മെയ് 3 മുതൽ..!!#Lucifer

Posted by Prithviraj Sukumaran on Friday, 26 April 2019

മോഹൻലാൽ എന്ന നടനിൽ നിന്നും കാണാൻ ഇഷ്ടമാകുന്ന ഘടകങ്ങൾ പൃഥ്വിരാജ് കൃത്യമായി ലൂസിഫറിൽ ഉപയോഗിച്ചിട്ടുണ്ട്; വിശേഷങ്ങൾ പങ്ക് വെച്ച് ലാലേട്ടൻ..!!

You might also like