ആരാധനയുടെ മൂർത്തി ഭാവമായി പൃഥ്വിരാജ്; കോമ്പ്ലീറ്റ് മോഹൻലാൽ എന്റർടൈന്മെന്റ് ആയി ലൂസിഫർ; റിവ്യൂ..!!

58

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു, നായകനായി എത്തുന്നത് മോഹൻലാൽ, നിർമ്മാണം ആശിർവാദ് സിനിമാസ്. ഇങ്ങനെ ഒരു പ്രഖ്യാപനം എത്തിയപ്പോൾ തന്നെ ആരാധകർ കാത്തിരിക്കുന്നത് ആണ്. ചിത്രീകരണം പൂർത്തിയാക്കി, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി. വമ്പൻ പ്രൊമോഷൻ നൽകി, ലോകമെങ്ങും 3000ഓളം സ്ക്രീനിൽ ലൂസിഫർ ഇന്ന് എത്തുമ്പോൾ,

വർഷങ്ങൾക്ക് മുമ്പ്, തന്റെ ആരാധന പുരുഷൻ മോഹൻലാൽ ആണെന്നും, ഒരു ചിത്രം സംവിധാനം ചെയ്യുക ആണെങ്കിൽ മോഹൻലാൽ ആയിരിക്കും നായകൻ എന്നും മഞ്ജു വാര്യർ ആയിരിക്കും നായിക എന്നും തമിഴ് ചാനലിൽ നൽകി അഭിമുഖത്തിൽ പൃഥ്വിരാജ് വ്യക്തമാക്കി ഇരിക്കുന്നു.

ഒരു ആരാധകൻ, സംവിധായകൻ ആകുമ്പോൾ തന്റെ ആരാധന പുരുഷനെ എങ്ങനെ ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കും, അതിനുള്ള ഉത്തരം തന്നെയാണ് ലൂസിഫർ. കോമ്പ്ലീറ്റ് മോഹൻലാൽ എന്റർടൈന്മെന്റ് തന്നെയാണ് ലൂസിഫർ എന്നും വീണ്ടും വീണ്ടും അടിവരയിട്ട് പറയാം.

മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, ടോവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, സായ് കുമാർ, വിവേക് ഒബ്രോയ്‌ തുടങ്ങി അഭിനയ പ്രതിഭകൾ ഒന്നിക്കുമ്പോൾ അതിന് ഒത്ത മാസ്സ് മുരളി ഗോപി തിരക്കഥ ആക്കുമ്പോൾ കാലം വിമർശകരുടെ രൂപത്തിൽ എത്തുമ്പോൾ അവർക്കുള്ള ഉത്തരം തന്നെയാണ് ലൂസിഫർ.

താൻ ഒരു മികച്ച അഭിനേതാവ് മാത്രമല്ല, സംവിധായകൻ കൂടിയാണ് എന്നാണ് പൃഥ്വിരാജ് തെളിയിച്ചിരിക്കുന്നത്. ലൂസിഫർ ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്നതിൽ ഉപരി ഒരു പൊളിറ്റിക്കൽ ഡ്രാമ കൂടിയാണ്. ആക്ഷൻ സീനുകളോടുള്ള മോഹൻലാലിന്റെ ഇഷ്ടം അരക്കിട്ട് ഉറപ്പിക്കുന്ന സീനുകൾ ഏറെയുണ്ട് ചിത്രത്തിൽ. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന ടി ദാമോദരൻ, രഞ്ജി പണിക്കർ ചിത്രങ്ങളുടെ തിരിച്ചുവരവ് കൂടിയാണ് ലൂസിഫർ. ആദ്യ ആശുപത്രി സീൻ മുതൽ പൃഥ്വിരാജിന്റെ കല വിരുതിൽ ഒരുങ്ങിയ സീനുകൾ നമുക്ക് കാണാൻ കഴിയും. വിവേക് ഒബ്രോയ്‌ സ്ക്രീനിൽ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോൾ, ടോവിനോ തോമസിന്റെ കരിയറിലെ ബെസ്റ്റ് ഇൻട്രൊ സീൻ തന്നെയാണ് പൃഥ്വിരാജ് നൽകി ഇരിക്കുന്നത്.

ഓഹ് ഈ സീൻ വേണ്ടായിരുന്നു എന്നുള്ള ചിന്ത പ്രേക്ഷകർക്ക് നൽകാതെ ആണ് ഒരു ഷോട്ടുകളും പൃഥ്വിരാജ് എടുത്തിരിക്കുന്നത്. ട്രയ്ലർ നൽകിയ അതേ വേഗത തന്നെ ചിത്രത്തിനും നൽകിയ പൃഥ്വിരാജ്, ത്രില്ലിങ്ങും സൻസ്പെന്സും പ്രേക്ഷകർക്ക് മുറിയാതെ നൽകി. മോഹൻലാലിന് ഒപ്പം, മഞ്ജു വാര്യർ, ടോവിനോ, ഇന്ദ്രജിത്, അടക്കം ഓരോ അഭിനയതാവും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോൾ, 2019ലെ ആദ്യ മോഹൻലാൽ ചിത്രം തന്നെ അതി ഗംഭീരമായ സന്തോഷത്തിൽ ആണ് പ്രേക്ഷകർ.

You might also like