ലുസിഫറിലെ പ്രധാന രംഗങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു; അണിയറ പ്രവർത്തകർ നിയമ നടപടിയിലേക്ക്..!!

26

നന്മയുടെയും തിന്മയുടെയും കഥയല്ല, തിന്മയുടെയും തിന്മയുടെയും കഥയാണ് ലൂസിഫർ എന്ന് പറയുന്നത് പോലെയാണ്, സിനിമയുടെ പ്രൊമോഷൻ നടക്കുന്ന മൊബൈൽ വഴിയും സോഷ്യൽ മീഡിയ വഴിയും ചിത്രത്തിന്റെ പ്രധാന സീനുകൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നു.

ആരാധനയും അന്ധത തന്നെയാണ് ഇത്തരത്തിൽ ചിത്രത്തിലെ പ്രധാന സീനുകൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഒരു മുഖം. അതുപോലെ തന്നെ, ടിക്ക് ടോക്ക് അടക്കമുള്ള മാധ്യമങ്ങൾ വഴി ഹിറ്റ്‌സും ലൈക്കും കിട്ടാൻ വേണ്ടിയും ഈ ക്രൂരത നടത്തുന്നത്.

ലൂസിഫർ ചിത്രത്തിന്റെ മോഹൻലാലിന്റെ ഇൻട്രൊ സീൻ, ക്ലൈമാക്സ്, ഫൈറ്റ് സീനുകൾ എന്നിവയാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ഇതിന് എതിരെ ശക്തമായ നിയമ നടപടിക്കാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. അതോടൊപ്പം ഫേസ്ബുക്ക് ഔദ്യോഗിക വിഭാഗത്തിന് റിപ്പോർട്ട് നൽകി, ഫേസ്ബുക്ക് ഐഡികളും പേജുകളും ഗ്രൂപ്പുകളും റിമൂവ് ചെയ്യാനും ഉള്ള പ്രവർത്തനങ്ങൾ ഓണ്ലൈൻ ടീം തുടങ്ങി

You might also like