ലുസിഫറിന്റെ ഇന്റർവെൽ കഴിയുമ്പോൾ ആരാധകർ പറയുന്നു, മുരുകാ നീ തീർന്നടാ..!!

43

ഈ അടുത്ത കാലത്ത് ഒന്നും മോഹൻലാൽ ചിത്രത്തിന് ലഭിക്കാത്ത രോമാഞ്ചം ആണ് ആരാധകർക്ക് ആദ്യ പകുതി കഴിയുമ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

പലരും പലവട്ടം പറഞ്ഞിട്ടും കഴിയാത്തത് ലൂസിഫറിന് കഴിയും എന്നാണ് തീയറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ തെളിയിക്കുന്നത്. മുരുകനെ തീർക്കാൻ ജനിച്ചവൻ ലൂസിഫർ ആണെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.

മാസ്സ് എന്ന ആഘോഷ വാക്കിന് എതിർ ഇല്ലാതെ പ്രകടനം തന്നെയാണ് ലൂസിഫറിൽ മോഹൻലാൽ കാണിക്കുന്നത്. ആദ്യ പകുതിയിൽ പോലീസുകാരന്റെ നെഞ്ചത്ത് ചവിട്ടുന്ന ഒറ്റ സീനിൽ തന്നെ തീയറ്ററുകളിൽ ആരവങ്ങൾ ആഘോമാക്കി മാറ്റി മോഹൻലാൽ.

ഒടിയൻ ഇറങ്ങുമ്പോൾ അതൊരു കൊച്ചു ചിത്രമാണെന്ന് മോഹൻലാൽ, പല ഇന്റർവ്യൂകളിലും പറഞ്ഞിരുന്നു. എന്നാൽ, ഞാൻ ചെയ്ത ഏറ്റവും മികച്ച ചിത്രങ്ങൾ ഒന്ന് തന്നെ ആണ് ലൂസിഫർ എന്ന് മോഹൻലാൽ പറഞ്ഞപ്പോഴും വിശ്വസിക്കാൻ മനസ്സ് വരാത്തവർക്ക് ഉത്തരം നൽകി ഇരിക്കുന്നു മോഹൻലാൽ. ലൂസിഫർ ഇന്റർവെൽ റിപ്പോർട്ട് അതി ഗംഭീരം

You might also like