സോഷ്യൽ മീഡിയയിൽ ട്രെന്റ് ആയി മോഹൻലാൽ ആരാധകരുടെ ലൂസിഫർ ടാഗ് ലൈൻ..!!

26

കേരളക്കരയിൽ എന്തും ട്രെന്റ് ആക്കുന്നതിൽ മോഹൻലാൽ ആരാധകരോളം വരില്ല മറ്റൊരു നടന്റെയും ആരാധകർ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

#LuciferManiaBegins28th

എന്ന ഹാഷ് ടാഗ് ആണ് ഇന്നലെ വൈകിട്ട് 7 മണി മുതൽ ട്വിറ്ററിൽ ട്രെൻഡിങ് ആയി നിൽക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ ഈ മാസം 28ന് തീയറ്ററുകളിൽ എത്തുകയാണ്.

മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ ടോവിനോ തോമസ്, വിവേക് ഒബ്രോയ്‌, ഇന്ദ്രജിത് സുകുമാരൻ, ബാല എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

1500 മുകളിൽ സ്ക്രീനിൽ ലോകമെമ്പാടും ചിത്രം റിലീസിന് എത്തുന്നത്. മാക്‌സ് ലാബ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

You might also like