കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും രക്ത വർണ്ണത്തിൽ വെള്ളം ഒഴുകുന്നു..!!

54

മലയാളിയുടെ പ്രിയങ്കരനായ നടൻ കലാഭവൻ മണി വിട പറഞ്ഞിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ, അപൂർവ്വമായ പ്രതിഭാസം ആണ് ഇപ്പോൾ ചാലക്കുടിയിൽ സ്ഥാപിച്ചിരിക്കുന്ന മണിയുടെ പ്രതിമയിൽ നിന്നും രക്ത നിറത്തിൽ ഉള്ള വെള്ളം ഒഴുകുകയാണ്.

ചാലക്കുടി ചേനത്തു നാട്ടിൽ കലാഭവൻ മണി സ്ഥാപിച്ച കലാഗ്രഹത്തിനു മുന്നിലുള്ള മണിയുടെ പൂർണ്ണകായ പ്രതിമയിൽ നിന്നാണ് വ്യാഴാഴ്ച വൈകിട്ട് മുതൽ രക്തവർണ്ണത്തിലുള്ള വെള്ളം ഇറ്റു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഫൈബറിൽ ആണ് ശിൽപം നിർമ്മിച്ചു ഇരിക്കുന്നത്, പ്രതിമ നിർമ്മിച്ചിരിക്കുന്നത് ഡാവിഞ്ചി സുരേഷ് ആണ്. പ്രളയ സമയത്ത് പ്രതിമ ഉള്ളിൽ കയറി വെള്ളം ഏതെങ്കിലും രൂപത്തിൽ പുറത്ത് വരുന്നതായിരിക്കും എന്നാണ് സുരേഷ് പറയുന്നു.

എന്തായാലും മണിയുടെ പ്രതിമയിൽ നിന്നും രക്തം ഒഴുക്കുന്നത് കാണാൻ നിരവധി ആളുകൾ ആണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. എട്ടടിയുടെ പ്രതിമയാണ് നിർമ്മിച്ചിരിക്കുന്നത്.

You might also like