പോലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന സീൻ പ്രിത്വിരാജ് ചെയ്തത്, കേബിൾ ഉപയോഗിച്ച് ഉള്ള ഒരു സീൻ പോലും ഫൈറ്റിൽ ഇല്ല; ലൂസിഫറിന്റെ ആക്ഷൻ രംഗങ്ങൾ കുറിച്ച് സ്റ്റണ്ട് സിൽവയുടെ വാക്കുകൾ..!!

41

ലൂസിഫർ ചിത്രത്തിൽ സംവിധാനത്തിലും തിരക്കഥയിലും ക്യാമറ വർക്കുകളിലും എല്ലാം പ്രശംസ നേടുമ്പോൾ, പ്രേക്ഷകർക്ക് കോരിതരിക്കുന്ന വിസ്മയ മുഹൂർത്തങ്ങൾ നൽകിയത് മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ കൂടി ആയിരുന്നു. ലോഹത്തിലും ജില്ലയിലും ഒക്കെ മോഹൻലാലിന് ഒപ്പം പ്രവർത്തിച്ചിട്ടുള്ള സ്റ്റണ്ട് സിൽവയാണ് ലൂസിഫറിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കി ഇരിക്കുന്നത്.

അഭിനയിക്കുമ്പോൾ ഉള്ള മോഹൻലാൽ സർ അല്ല, ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ മുന്നിൽ കാണുക എന്നാണ് സിൽവ പറയുന്നത്, നോട്ടത്തിലും ഭാവത്തിലും ഞൊടിയിടയിൽ വ്യതിയാനങ്ങൾ വരുത്തുന്ന ആൾ ആണ് മോഹൻലാൽ സർ.

തീയറ്ററുകളിൽ ഏറെ കയ്യടി നേടിയ സീൻ ആണ് മോഹൻലാൽ സർ, പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടുമ്പോൾ ഉള്ളത്, എന്നാൽ ആ സീൻ ചത്രീകരണം നടത്തുമ്പോൾ താൻ ലൂസിഫർ ലൊക്കേഷനിൽ ഇല്ല എന്നും അത് പൃഥ്വിരാജ് തന്റെ ഐഡിയ ഉപയോഗിച്ച് ചിത്രീകരണം നടത്തിയ സീൻ ആണെന്നും സിൽവ പറയുന്നു.

ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ കുഞ്ഞു കുട്ടികളുടെ മനസ്സ് ആണ് ലാലേട്ടന് ഉള്ളത് എന്നും തല കുത്തി നിൽക്കാൻ പറഞ്ഞാൽ പോലും ഈ പ്രായത്തിലും അദ്ദേഹം ചെയ്യും എന്നും ആക്ഷൻ രംഗങ്ങൾ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അദ്ദേഹം ഒരിക്കൽ പോലും തന്നോട് പറഞ്ഞട്ടില്ല എന്നും സിൽവ പറയുന്നു.

ലൂസിഫറിന് ആക്ഷൻ രംഗങ്ങളിൽ ഒന്നിൽ പോലും കേബിൾ ഉപയോഗിച്ചിട്ടില്ല എന്നും കേബിൾ ഉപയോഗിക്കാത്ത ആക്ഷൻ സീനുകൾ ആണ് പ്രിത്വിരാജിന് ആവശ്യം ഉള്ളത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു എന്നും ചാടുന്ന സീൻ പോലും ലാലേട്ടൻ കേബിൾ ഉപയോഗിക്കാതെ ആണ് ചെയ്തത് എന്നും പോലീസുകാരനെ ചവിട്ടുന്ന സീൻ അടക്കം ചെയ്യാൻ ലാൽ സാറിന് അത്ര പ്രയാസം ഉള്ള കാര്യമേ അല്ല എന്നും അതിനും അപ്പുറം ചെയ്യാൻ ഉള്ള മനസ്സ് ഉള്ള ആൾ ആണ് ലാൽ സർ എന്നും സിൽവ പറയുന്നു.

You might also like