ലൂസിഫറിനെ കോപ്പിയടിച്ച് മധുരരാജ; അവധിക്കാലം ഉത്സവമാക്കാൻ രാജ എത്തുമ്പോൾ വെല്ലുവിളികൾ ഏറെ..!!

50

ലൂസിഫർ വന്നു, ജന മനസ്സുകൾ കീഴടക്കി, ഇനി കേരളക്കരയിൽ അവധിക്കാല റിലീസിൽ ഏറ്റവും വലിയ കാത്തിരിക്കുന്ന ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം ആയി എത്തുന്ന മധുരരാജയാണ്. പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുമ്പോൾ, മമ്മൂട്ടി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ലൂസിഫർ ചിത്രത്തിലേത് പോലെ തന്നെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററുകൾ ആണ് മധുരരാജയും എത്തിയത്. അതുപോലെ ലൂസിഫർ ട്രയ്ലർ ഗ്ലോബൽ ലോഞ്ച് നടത്തിയത് പോലെ തന്നെ, മമ്മൂട്ടി അടക്കം താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ അബുദാബിയിൽ വെച്ചാണ് ചിത്രത്തിന്റെ ട്രയ്ലർ ലോഞ്ച്.

പ്രൊമോഷനു വേണ്ടി ലൂസിഫർ ടീം ഒരുക്കിയ അതേ രീതി തന്നെയാണ് മധുരരാജ ടീമും ഒരുക്കുന്നത്. ഫഹദ് ഫാസിൽ നായകാനായി എത്തുന്ന അതിരൻ എന്ന ചിത്രത്തിന് ഒപ്പമാണ് മധുരരാജ റിലീസിന് എത്തുന്നത്.

വമ്പൻ ബഡ്ജെറ്റിൽ മികച്ച ആക്ഷൻ രംഗങ്ങളും തമാശയും ഗാനങ്ങളും കോർത്തിണക്കി തന്നെയാണ് മധുരരാജ എത്തുന്നത്. രാജ രണ്ടാം അംഗത്ത് എത്തുമ്പോൾ ആദ്യ ഭാഗത്തിൽ ഒപ്പമുണ്ടായിരുന്ന പൃഥ്വിരാജ് ഇല്ല, പകരം തമിഴ് താരം ജയ് ആണ് മമ്മൂട്ടിക്ക് ഒപ്പം എത്തുന്നത്.

ബോളിവുഡ് താരം, കേരളത്തിൽ ഏറെ ആരാധകർ ഉള്ള സണ്ണി ലിയോണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്‌, ഉദയ്കൃഷ്ണയാണ്, ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. നെൽസൻ ഐപ്പ് ആണ് ചിത്രത്തിന്റെ നിർമാതാവ്.

#MadhuraRaja Grand Official Trailer Launch on 5th April at Al Wahda Mall , Abudhabi at 6 PM Uae Time and 7 30pm IST !! ☺

Posted by MadhuraRaja on Monday, 1 April 2019