സർപ്രൈസ്സുകൾ വാരിനിരത്തി മോഹൻലാലിന്റെ ലൈവ്; ലൂസിഫർ തമിഴിലും തെലുങ്കിലും, കാപ്പാൻ റിലീസ്, ഇട്ടിമാണി വിശേഷങ്ങൾ ഇങ്ങനെ..!!

86

കുറെയേറെ സർപ്രെസ്സുകൾ ആരാധകർക്ക് ആയി നൽകി മോഹൻലാൽ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഫേസ്ബുക്കിന്റെ ഹൈദരാബാദ് ഓഫീസിൽ നിന്നായിരുന്നു മോഹൻലാൽ ലൈവിൽ എത്തിയത്.

മോഹൻലാലിന്റെ ലൈവിൽ നിരവധി സർപ്രൈസ് താരങ്ങളും എത്തി, സൂര്യയും ടോവിനോയും ആന്റണി പെരുമ്പാവൂർ, സുചിത്ര മോഹൻലാൽ അടക്കം നിരവധി സെലിബ്രിറ്റികൾ.

ലൈവിൽ എത്തിയപ്പോൾ ലൂസിഫർ വിശേഷങ്ങൾ പങ്കുവെക്കാൻ മറന്നില്ല, നാളെയാണ് ലൂസിഫർ സെൻസർ നടക്കുന്നത് എന്നാണ് മോഹൻലാലുമായി ഉള്ള അഭിമുഖത്തിന് ഇടയിൽ എത്തിയ ലൂസിഫർ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയത്, അതോടൊപ്പം ചിത്രം ഒരേ സമയം മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും. ലോകമെമ്പാടും 1500 ഓളം റിലീസ് കേന്ദ്രങ്ങളിൽ ആണ് ലൂസിഫർ മാർച്ച് 28ന് എത്തുന്നത്.

കൂടെ, മോഹൻലാൽ നായകനായി ഓണം റിലീസ് ആയി എത്തുന്ന ഇട്ടിമാണി മെയ്ഡ് ചൈന അടുത്ത മാസം 20ന് ഷൂട്ടിംഗ് ആരംഭിക്കും. ഹണി റോസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പുലിമുരുകന് ശേഷം വിനു മോഹൻ വീണ്ടും മോഹൻലാലിന് ഒപ്പം ഒന്നിക്കുന്നു.

മോഹൻലാൽ – സൂര്യ ചിത്രം കാപ്പാൻ സ്വതന്ത്ര ദിനത്തിൽ റിലീസിന് എത്തും. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.

വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയ ടോവിനോ തോമസ്, ലൂസിഫറിലെ കഥാപാത്രം കിട്ടിയതിൽ ഏറെ സന്തുഷ്ടനാണ് എന്നും ലുസിഫറിന്റെ പ്രൊമോഷന്റെ ഭാഗമായി ലാലേട്ടന് ഒപ്പം ദുബായിൽ എത്തുന്നതിനെ കുറിച്ചും വെളിപ്പെടുത്തി.

മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണ രൂപം,

Going Live from Facebook Hyderabad office

Going Live from Facebook Hyderabad office

Posted by Mohanlal on Sunday, 17 March 2019

You might also like