സച്ചിൻ ആരാധനയിൽ ഒരു കമ്പ്ലീറ്റ് എന്റർടൈന്മെന്റുമായി ധ്യാൻ ശ്രീനിവാസൻ വരുന്നു; ചിത്രം അടുത്ത മാസം തീയറ്ററുകളിൽ..!!

63

ഒട്ടേറെ ചിത്രങ്ങൾ ഒന്നും ചെയ്‌തട്ടില്ല എങ്കിലും ചെയ്ത ചെയ്ത ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനുമായ ധ്യാൻ ശ്രീനിവാസൻ. 2017ൽ പുറത്തിറങ്ങിയ ഗുഡ്ലോചനയാണ് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ അവസാന ചിത്രം.

എന്നാൽ ചെറിയ ഇടവേളക്ക് ശേഷം ധ്യാൻ വീണ്ടും നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് സച്ചിൻ. ക്രിക്കറ്റ് ദൈവം സച്ചിന്റെ ആരാധകനായ അച്ഛൻ മകന് സച്ചിൻ എന്നുള്ള പേര് ഇടുകയും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.

പ്രണയത്തിനും അതോടൊപ്പം കോമഡിയും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് ചിത്രമായിരിക്കും സച്ചിൻ. റോഷൻ ആൻഡ്രൂസിനൊപ്പം സഹ സംവിധായകൻ ആകുകയും തുടർന്ന് ഫഹദ് ഫാസിൽ നായകനായി എത്തിയ മണിരത്നം എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത സന്തോഷ് നായർ ആണ് ചിത്രത്തിന്റെ സംവിധായകൻ.

ജെജെ പ്രൊഡക്ഷന്റെ ബാനറിൽ ജൂഡ് ആഗ്നേൽ സുധീർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് എൽ പുരം ജയസൂര്യ ആണ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അന്ന രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ധ്യാനും അന്നയും അഭിനയിച്ച ചിത്രത്തിലെ പ്രണയഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഷാൻ റഹ്മാൻ ആണ് സച്ചിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കോമഡിക്ക് ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിൽ, അജു വർഗീസ്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി തുടങ്ങിയ കോമഡി രാജാക്കന്മാർക്ക് ഒപ്പം രഞ്ജി പണിക്കർ, മണിയൻപിള്ള രാജു, മാല പാർവതി, അപ്പാനി ശരത് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

ശബരിമല വിവാദങ്ങൾ കൊടുമ്പിരി കൊണ്ട് നിൽക്കുന്ന സമയത്തു കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റെ റ്റീസർ എത്തിയത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട റ്റീസർ അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.

സമ്പൂർണ്ണ എന്റർടൈന്മെന്റ് ആയി എത്തുന്ന ചിത്രം അടുത്ത മാസം വിഷുവിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ എത്തും. ധ്യാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രവും ഈ വർഷം എത്തും. നിവിൻ പോളിയും നയൻതാരയും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

You might also like