ബന്ധുക്കൾ വിവാഹം മുടക്കുമെന്ന് ഭയം; കോട്ടയത്ത് വരനും വധുവും ഒളിച്ചോടി വിവാഹിതരായി..!!

51

കോട്ടയത്ത് വിവാഹം ബന്ധുക്കൾ മുടക്കും എന്നുള്ള ഭയം മൂലം 21 വയസ്സുള്ള യുവതി പ്രതിശ്രുത വരന് ഒപ്പം ഒളിച്ചോടി വിവാഹം കഴിച്ചു.

ഏറെ നാൾ ആയി പ്രണയത്തിൽ ആയിരുന്നു ഇരുവരും തമ്മിൽ ഉള്ള വിവാഹം ഇരുവരുടെയും നിർബന്ധം മൂലം നടത്തി കൊടുക്കാൻ ഇരു കുടുംബങ്ങളും ചേർന്ന് തീരുമാനിക്കുക ആയിരുന്നു.

എന്നാൽ, വിവാഹത്തിന് മുന്നേ, വരന്റെ വീട് കാണാൻ എത്തിയ വധുവിന്റെ ബന്ധുക്കൾക്ക് വരന്റെ വീടും പരിസരവും ഇഷ്ടമായില്ല. തുടർന്ന് വിവാഹത്തിന് അലോസരങ്ങൾ പ്രകടിപ്പിച്ചപ്പോൾ, യുവതിയും യുവാവും ഒളിച്ചോടാൻ തീരുമാനിക്കുക ആയിരുന്നു.

തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ ഉള്ള കോളേജിലേക്ക് എന്നുള്ള പേരിൽ വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ രാത്രി ആയിട്ടും കാണാതെ ആയപ്പോൾ ആണ് കുടുംബം പോലിസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിൽ ആണ് യുവതി വരന് ഒപ്പം ഒളിച്ചോടുകയും വിവാഹം കഴിക്കുകയും ചെയ്തതായും അറിഞ്ഞത്. ഇരുവരും ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജർ ആകും.