മോഹൻലാലിന്റെ ദൃശ്യം 2 അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കും; താരസംഘടന മീറ്റിംഗ് ഞായറാഴ്ച..!!

61

മോഹൻലാൽ – ജീത്തു ജോസഫ് – ആന്റണി പെരുമ്പാവൂർ ടീം ഒന്നിക്കുന്ന മലയാളത്തിലെ എക്കാലത്തെയും വമ്പൻ വിജയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും എന്നാണ് റിപോർട്ടുകൾ. ആഗസ്റ്റ് 17 നു ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. താരങ്ങളുടെ പ്രതിഫല തുക കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ താരങ്ങൾ സന്നദ്ധത അറിയിച്ചിരുന്നു.

ഇത് സംബന്ധിച്ചുള്ള അമ്മയുടെ ആചാര്യ ഞായറാഴ്ച നടക്കും. എന്നാൽ പ്രൊഡ്യൂസർ അസോസിയേഷൻ ഷൂട്ടിംഗ് ഇപ്പോൾ തുടങ്ങരുത് എന്നുള്ള നിലപാടിൽ ആണെങ്കിൽ കൂടിയും താര സംഘടനയായ അമ്മയും അതോടൊപ്പം ഫെഫ്കയും ഷൂട്ടിംഗ് വീണ്ടും തുടങ്ങണം എന്ന നിലപാടിൽ ആണ്. നിർമാണ ചിലവുകൾ അമ്പത് ശതമാനം എങ്കിലും കുറയ്ക്കണം എന്ന നിലപാടിൽ ആണ് നിർമാതാക്കളുടെ സംഘടനാ. എന്നാൽ സിനിമ സാങ്കേതിക പ്രവർത്തകരുടെയും അഭിനേതാക്കളുടെയും സംഘടനകൾ പ്രതിഫലവും ചിലവും കുറക്കുന്നതിൽ സമ്മത നിലപാടിൽ ആണെങ്കിൽ കൂടിയും ഷൂട്ടിംഗ് ഇപ്പോൾ ആരംഭിക്കേണ്ട എന്ന നിലപാടിൽ വിയോജിപ്പിൽ ആണ്. നിർമാതാക്കളുടെ സംഘടനയുടെ പുതിയ തീരുമാനത്തെ വെല്ലുവിളിച്ചു നിരവധി ചിത്രങ്ങൾ ഇപ്പോൾ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

മോഹൻലാൽ ചിത്രം കൂടി ഷൂട്ടിംഗ് ആരംഭിക്കുന്നതോടെ വൈറസിനൊപ്പം നിന്ന് അതിജീവിക്കുക എന്ന നിലപാട് ആണ് സ്വീകരിക്കുന്നത്. നിലവിൽ ഉള്ള അൺലോക്ക് ലോക്ക് ഡൌൺ പ്രക്രീയയിൽ മാറ്റങ്ങൾ വന്നില്ല എങ്കിൽ ആയിരിക്കും മോഹൻലാൽ ചിത്രം ആഗസ്റ്റ് 17 നു ഷൂട്ടിംഗ് ആരംഭിക്കുക.