കലാമേഖലക്ക് ജീവവായു ലഭിക്കണമെങ്കിൽ മരക്കാർ തന്നെ വരണം; സാംസ്‌കാരിക മന്ത്രി അടക്കം ശക്തമായ ഇടപെടലിന്റെ കാരണം; ഹരീഷ് പേരടിയുടെ വാക്കുകൾ..!!

319

കാത്തിരുന്ന പ്രേക്ഷകർക്ക് മധുരം നൽകുന്ന വാർത്ത തന്നെ ആയിരുന്നു ഇന്നലെ എത്തിയത്. മോഹൻലാൽ പ്രിയദർശൻ ടീമിന്റെ സ്വപ്ന മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലേക്ക് എത്തുകയാണ്.

സാംസ്‌കാരിക മന്ത്രിയുടെ ശക്തമായ ഇടപെടലിൽ കൂടിയാണ് ചിത്രം ഡിസംബർ 2 നു തീയറ്ററുകളിൽ എത്തുക. കേരളത്തിൽ മുഴുവൻ തീയറ്ററുകളിൽ എത്തുന്നതിന് ഒപ്പം തന്നെ ലോകവ്യാപകമായ റിലീസ് ഉണ്ടാവും.

ഇപ്പോൾ ചിത്രത്തിന്റെ റീലീസ് സംബന്ധിച്ച് ഹരീഷ് പേരടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ് മലയാള സിനിമാ വ്യവസായത്തിനും ആ വ്യവസായത്തിന്റെ നിലനിൽപ്പിനും സിനിമയെന്ന കലാമേഖലക്കും സിനിമയുടെ ജീവ വായുവായ പ്രേക്ഷകർക്കും വേണ്ടി ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ് ശ്വസിക്കുന്ന മനുഷ്യൻ നടത്തിയ വിട്ടുവീഴ്ച്ചകൾ.

ലാലേട്ടന്റെ തിരഞ്ഞെടുപ്പുകളുടെ വിസ്മയം സാസംകാരിക കേരളം അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുന്ന സമയം. കുഞ്ഞാലി മരക്കാർ എന്ന സിനിമ മലയാള സിനിമയുടെ നട്ടെല്ലാകുന്ന സമയം. ആന്റണി സാർ.

പ്രതിസന്ധികളിൽ വളയം പിടിക്കാൻ ജീവിതത്തിന്റെ ദുർഘടമായ വഴികളിലൂടെ യാത്ര ചെയ്തവന് മാത്രമേ സാധിക്കു. നിങ്ങളിന്ന് ചരിത്രമുറങ്ങുന്ന മലയാള സിനിമയുടെ സാരഥിയായി മാറുകയാണ്.. ആശംസകൾ. – ഹരീഷ് പേരടി സോഷ്യൽ മീഡിയ വഴി ആണ് തന്റെ അഭിപ്രായം അറിയിച്ചത്.

You might also like