മമ്മൂട്ടിക്കയുടെ മരക്കാർ നടക്കില്ല എന്നറിഞ്ഞപ്പോൾ ആണ് ഞങ്ങൾ തുടങ്ങിയത്; മോഹൻലാൽ..!!

68

കുഞ്ഞാലി മറക്കാർ ചിത്രങ്ങൾ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒന്നാണ്, ഒരേ സമയം മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹന്ലാലും ചിത്രവുമായി എത്തും എന്ന് പ്രഖ്യാപിച്ചപ്പോൾ ആരാധകർക്ക് ഇടയിൽ പ്രേക്ഷകർക്ക് ഇടയിലും വലിയ വാക്ക് തർക്കങ്ങൾ ഉണ്ടായി എങ്കിൽ കൂടിയും, മമ്മൂട്ടി നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ ഒരു പ്രഖ്യാപനം മാത്രമായി നിന്നപ്പോൾ മോഹൻലാൽ ചിത്രം ഇപ്പോൾ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു.

വനിതാ മാഗസിന് നൽകിയ ആഭിമുഖത്തിൽ ആണ് മോഹൻലാൽ മരക്കാർ ചിത്രത്തെ കുറിച്ച് വ്യക്തമാക്കിയത്.

”മമ്മൂട്ടിക്കയ്ക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത്”. – മോഹൻലാൽ പറയുന്നു.

നടന്മാർക്ക് ഇടയിൽ വഴക്കുകൾ ഒന്നും ഇല്ലെന്നും എല്ലാവരും നല്ല സൗഹൃദത്തിൽ ആണെന്നും മോഹൻലാൽ പറയുന്നു, ഒടിയൻ ചിത്രത്തിന് വേണ്ടി ശബ്ദം നൽകിയത് മമ്മൂട്ടിക്കയാണ്, ലൂസിഫർ റ്റീസർ എത്തിയത് മമ്മൂട്ടിക്കയുടെ പേജിലൂടെയാണ്, അതുപോലെ അപ്പുവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ റ്റീസർ വന്നത് ദുൽഖർ സൽമാന്റെ പേജിലൂടെ അല്ലെ എന്നും മോഹൻലാൽ ചോദിക്കുന്നു.

Lucifer Official Teaser is here…#Mohanlal #PrithvirajSukumaran #MuraliGopy #AashirvadCinemas

Posted by Lucifer on Wednesday, 12 December 2018