ജിസിസിയിൽ ലൂസിഫറിന് വമ്പൻ റിലീസ്; വിതരണത്തിന് എത്തിക്കുന്നത് ഫാർസ് ഫിലിം കമ്പനി.!!

44

ഈ വർഷം ആദ്യം എത്തുന്ന മോഹൻലാൽ ചിത്രം പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ ആണ്, മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലിന് നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. ടോവിനോ തോമസ്, വിവേക് ഒബ്രോയ്‌, ഇന്ദ്രജിത് സുകുമാരൻ, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മാർച്ചിൽ ആണ് റിലീസിന് എത്തുന്നത്.

വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് എത്തുന്നത്.

പുലിമുരുകൻ ജിസിസിയിൽ വിതരണത്തിന് എത്തിച്ച phars film co lcc യാണ് ലൂസിഫറും വിതരണത്തിന് എത്തിക്കുന്നത്. ലക്ഷദ്വീപിൽ 4 ദിവസത്തെ ഷൂട്ടിംഗ് കൂടി പൂർത്തി ആകാൻ ഉള്ള ചിത്രത്തിന്റെ ആദ്യ ടീസറിന് വമ്പൻ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരേ ദിവസം ആയിരിക്കും ലോകമെങ്ങും ചിത്രം റിലീസ് ചെയ്യുന്നത്.

You might also like