കായംകുളം കൊച്ചുണ്ണിയെ തകർത്ത് ലൂസിഫർ; റെക്കോർഡ് തുകക്ക് ജിസിസി അവകാശം സ്വന്തമാക്കി ഫാർസ് ഫിലിം കമ്പനി..!!

66

കഴിഞ്ഞ വർഷം മോഹൻലാലിന്റേതായി റിലീസ് ചെയ്തത് മൂന്ന് ചിത്രങ്ങൾ മാത്രമാണ്, ഈ വർഷം മോഹൻലാൽ നായകനായി എത്തുന്ന ആദ്യ ചിത്രത്തിന് വേണ്ടി മാർച്ച് അവസാനം വരെ കാത്തിരിക്കണം ആരാധകരും പ്രേക്ഷകരും. ഒടിയന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ലൂസിഫർ. ഏറെ പ്രത്യേകതളോടെ എത്തുന്ന ചിത്രത്തിന്റെ ജിസിസി റിലീസ് സ്വന്തമാക്കിയത് ഫാർസ് ഫിലിം കമ്പനിയാണ്.

ജിസിസിയിൽ ഏറ്റവും വലിയ റിലീസ് ഒരുക്കുന്ന വിതരണ കമ്പനിയാണ് ലൂസിഫറിന്റെയും വിതരണം ഏറ്റെടുത്തിരിക്കുന്നത്, പുലിമുരുകനും കായംകുളം കൊച്ചുണ്ണിക്കും ശേഷം വലിയ റിലീസ് തന്നെയാണ് ഫാർസ് ഫിലിം കമ്പനി ലൂസിഫറിന് വേണ്ടി ഒരുക്കുന്നത്. നിവിൻ പോളിയും മോഹൻലാലും ഒന്നിച്ചെത്തിയ കായംകുളം കൊച്ചുണ്ണിയേക്കാൾ വലിയ തുകക്കാണ് ഫാർസ് ഫിലിം കമ്പനി ലൂസിഫർ സ്വന്തമാക്കിയിരിക്കുന്നത്.

Lucifer Official Teaser is here…#Mohanlal #PrithvirajSukumaran #MuraliGopy #AashirvadCinemas

Posted by Lucifer on Wednesday, 12 December 2018

കായംകുളം കൊച്ചുണ്ണിക്കും ഒടിയനും ശേഷം ലോകമെമ്പാടും ഒരേ ദിവസം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ലൂസിഫറും. മാർച്ച് അവസാനമാണ് ചിത്രത്തിന്റെ റിലീസ് എന്ന് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ നേരത്തെ അറിച്ചിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. ബോളിവുഡ് താരം വിവേക് ഒബ്രോയ്‌, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, കലാഭവൻ ഷാജോണ്, മമ്ത മോഹൻദാസ്, സാനിയ ഇയ്യപ്പൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നെഗറ്റീവ്വ് ടച്ച് ഉള്ള സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. വണ്ടിപ്പെരിയാർ, തിരുവനന്തപുരം, കുട്ടികാനം, എറണാകുളം, മുംബൈ, റഷ്യ, ലക്ഷദ്വീപ് എന്നിവടങ്ങളിൽ ആണ് സിനിമയുടെ ചിത്രീകരണം നടന്നത്. നാല് ദിവസത്തെ ലക്ഷദ്വീപ് ചിത്രീകരണം ബാക്കിയുള്ള ചിത്രത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും ഡബ്ബിങ് വർക്കുകളും പുരോഗമിക്കുകയാണ്.

https://www.facebook.com/2111131672507123/posts/2291025837851038/

You might also like