ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ലൂസിഫർ, തമിഴ് റോക്കേഴ്‌സ് ചോർത്തി; ആരാധകർക്ക് നിരാശ..!!

57

മോഹൻലാൽ നായകനായി മാർച്ച് 28ന് റിലീസ് ചെയ്ത ലൂസിഫർ ഇന്ന് മുതൽ ആണ് ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ്‌ തുടങ്ങിയത്, അർദ്ധരാത്രിയിൽ തന്നെ എത്തിയ ചിത്രം മണിക്കൂറുകൾക്ക് അകം തമിഴ് റോക്കേഴ്‌സ് അവരുടെ വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്തു.

ചിത്രം റിലീസ് ചെയ്ത് വെറും അമ്പത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ആണ് റെക്കോർഡ് തുകക്ക് ആമസോണ് ചിത്രം സ്വന്തമാക്കിയത്, വലിയ വിജയം നേടിയ ചിത്രം, 200 കോടി ക്ലബ്ബിൽ കയറി എങ്കിൽ കൂടിയും 100 ദിവസം പോലും പിന്നിടുന്നതിന് മുന്നേ ആമസോണിൽ എത്തിക്കുക ആയിരുന്നു.

ഒരു ചിത്രത്തിന്റെ ബിസിനെസ്സ് ഏറ്റവും മികച്ച രീതിയിൽ നടത്തുന്ന നിർമാതാവ് ആണ് ആന്റണി പെരുമ്പാവൂർ അതുകൊണ്ട് തന്നെയാണ് ചിത്രം വലിയ ആവേശത്തിൽ തീയറ്ററുകളിൽ തുടരുമ്പോൾ തന്നെ ആമസോണ് പ്രൈമിൽ എത്തിച്ചത്‌.

എന്തായാലും ചിത്രത്തിന്റെ തീയറ്റർ പ്രിന്റുകൾ നേരത്തെ തമിഴ് റോക്കേഴ്‌സ് അപ്ലോഡ് ചെയ്തിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ മികച്ച ക്വളിറ്റി ഉള്ള പ്രിന്റ് ആണ് തമിഴ് റോക്കേഴ്‌സ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇത് ചിത്രത്തിന്റെ തീയറ്റർ മുന്നേറ്റത്തെ സാരമായി ബാധിക്കുമെന്നു തെന്നയാണ് ആരാധകർ പറയുന്നത്.

You might also like