കാപ്പാൻ റ്റീസർ നാളെ; തമിഴ് വർഷപ്പിറവിയിൽ ആഘോഷമാക്കാൻ മോഹൻലാലും സൂര്യയും..!!

44

മോഹൻലാൽ ആരാധകർക്ക് ആഘോഷത്തിന്റെ നാളുകൾ അവസാനിക്കുന്നില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് എത്തിയ ലൂസിഫർ വമ്പൻ വിജയം ആയതിന് പിന്നാലെ, നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ വീണ്ടും തമിഴിൽ എത്തുന്ന ചിത്രമാണ് കാപ്പാൻ.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റ്റീസർ, നാളെ തമിഴ് വർഷ പിറവിയിൽ എത്തുകയാണ്. വൈകിട്ട് 7 മണിക്ക് ആണ് റ്റീസർ റിലീസ് ചെയ്യുന്നത്. കെ വി ആനന്ദ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.