ഒരു മാറ്റവുമില്ല, മോഹൻലാൽ രാഷ്ട്രീയത്തിലേക്ക് തന്നെ

35

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച ആകുന്ന വിഷയം ആണ് കേരളത്തിലെ ഏറ്റവും മികച്ച നടനായ മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനം.

മോഹൻലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ തുടങ്ങിയ സന്നദ്ധ സംഘടന വിശ്വശാന്തി ഫൗണ്ടേഷന്റെ കേരളത്തിലെ പ്രളയ ബാധിതർക്ക് നൽകിയ സഹായങ്ങൾ തുടങ്ങിയ എല്ലാം കണക്ക് കൂട്ടി ഇന്ത്യയിലെ പ്രമുഖ ദൃശ്യ മാധ്യമങ്ങൾ അടക്കം മോഹൻലാൽ രാഷ്ട്രീയത്തിലേക്ക് എത്തുന്നു എന്നും അടുത്ത തിരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ എതിർ സ്ഥാനാർഥിയായി ബിജെപി ചീട്ടിൽ മോഹൻലാൽ എന്നും ആയിരുന്നു വാർത്തകൾ.

എന്തായാലും മോഹൻലാലിനെ രാഷ്ട്രീയക്കാരൻ ആയി കാണാൻ ഉള്ള മാധ്യമ പ്രവർത്തകരുടെ ആഗ്രഹം സാധ്യമാക്കാൻ തന്നെയാണ് മോഹൻലാലിന്റെ തീരുമാനം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിൽ മോഹൻലാൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് എത്തുന്നത്. കൂടാതെ സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും മോഹൻലാൽ രാഷ്ട്രീയ നേതാവ് ആയി എത്തും എന്നാണ് പുതിയ വാർത്തകൾ. മോഹൻലാലിനെ രാഷ്ട്രീയത്തിലേക്ക് ഇറക്കാൻ തിടുക്കം കൂടിയുന്നവർക്ക് ഇതൊരു സന്തോഷ വാർത്ത ആയിർക്കും.

You might also like