ഹൈപ്പ് വേണം; യാത്രയിൽ മമ്മൂട്ടിയുടെ മകനായി വിജയ് ദേവർകൊണ്ട

79

മമ്മൂട്ടി ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് യാത്ര. ചിത്രത്തിന്റെ ടീസറും പാട്ടുകളും ഹിറ്റാണെങ്കിൽ കൂടിയും വമ്പൻ ഹൈപ്പ് നേടാൻ ചിത്രത്തിന് ആയിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ നാളെ തുടങ്ങാനിരിക്കെ, അർജുൻ റെഡ്‌ഡി, ഗീതാഗോവിന്ദം എന്നീ ചിത്രങ്ങളിലൂടെ വലിയ ആരാധക കൂട്ടം ഉണ്ടാക്കിയ വിജയ് ദേവർഗോണ്ട മമ്മൂട്ടിയുടെ മകന്റെ വേഷത്തിൽ എത്തും എന്ന വാർത്തകൾ എത്തുന്നത്.

വൈ എസ് ആറിന്റെ മകൻ വൈ എസ് ജഗൻ എന്ന കഥാപാത്രത്തെയാണ് വിജയ് ചെയ്യാൻ പോകുന്നത്. തമിഴ് നടൻ സൂര്യയെയും പിന്നീട് കാർത്തിയെയും ഈ ഈ കഥാപാത്രം ചെയ്യുന്നതിനായി നേരത്തെ തീരുമാനിച്ചിരുന്നു.

ബയോ പിക്ക് സിനിമ ശ്രേണിയിൽ ആണ് യാത്ര എത്തുന്നത്. 1999 മുതൽ 2004 വരെയുള്ള വൈ എസ് രാജശേഖര റേഡിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. മഹി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.