എമ്പുരാനിൽ മമ്മൂട്ടിയും; ആദ്യം പ്രിത്വിരാജിനെയും പിന്നീട് മമ്മൂട്ടിയെയും കണ്ട് മോഹൻലാൽ; ആകാംക്ഷയിൽ ആരാധകർ..!!

168

മലയാളികൾ കാത്തിരുന്ന ചില ഫോട്ടോകൾ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ആദ്യം പൃഥ്വിരാജിന് ഒപ്പം ഉള്ള മോഹൻലാലിന്റെ ചിത്രം ആണ് വന്നത് എങ്കിൽ അടുത്ത ദിവസം തന്നെ മോഹൻലാലും മമ്മൂട്ടിയുടെ ഒപ്പം ഉള്ള ഫോട്ടോയും എത്തി. ഇച്ചാക്കക്ക് ഒപ്പം എന്ന തല കേട്ടോടെ ആയിരുന്നു മമ്മൂട്ടിക്ക് ഒപ്പം ഉള്ള ചിത്രം മോഹൻലാൽ പങ്ക് വെച്ചത്.

മലയാളികൾ ഏറെ ആഘോഷം ആക്കിയ സിനിമ ആയിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ. ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാകും എന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം ആയ എമ്പുരാന്റെ ഷൂട്ടിംഗ് ഈ വര്ഷം ഉണ്ടാകും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ലൂസിഫർ 200 കോടി നേടിയപ്പോൾ അതിനേക്കാൾ വലിയ ക്യാൻവാസിൽ ലൂസിഫറിനേക്കാൾ വലിയ വിജയം തന്നെ ആക്കാൻ ആണ് അണിയറപ്രവർത്തകരുടെ ശ്രമം.

mohanlal prithviraj mammootty

രണ്ടാം ഭാഗത്തിൽ മോഹൻലാലിനൊപ്പം ആദ്യമായി പൂർണമായും പൃഥ്വിരാജ് കൂടി അഭിനയിക്കുന്നു എന്നുള്ള പ്രത്യേകത കൂടി ഉണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാലും കൂടി കാഴ്ച നടത്തിയതോടെ ഏറെ നേരം മോഹൻലാൽ മമ്മൂട്ടിയുടെ പുത്തൻ വീട്ടിൽ ചിലവഴിച്ചതോടെ ആരാധകർ ഏറെ ആകാംക്ഷയിൽ ആണ്. താരങ്ങളുടെ ആരാധകർ തമ്മിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ കൂടിയും മമ്മൂട്ടിയും മോഹൻലാലും തമ്മിൽ അടുത്ത സൗഹൃദം നിലനിർത്തുന്നവർ കൂടി ആണ്.

അതുപോലെ തന്നെ ഈ അടുത്ത ദിവസം ആയിരുന്നു പ്രിത്വിരാജുമായി മോഹൻലാൽ കൂടി കാഴ്ച നടത്തിയത്. എന്തായാലും ഇരുവരും വീണ്ടും ഒന്നിച്ചാൽ അതൊരു വമ്പൻ ആഘോഷം തന്നെ ആയിരിക്കും ആരാധകർക്ക്. എന്തൊക്കെ ആയാലും ഔദ്യോഗികമായി റിപ്പോർട്ട് വരും എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.