മോഹൻലാൽ ആരാധകർക്ക് ഇരട്ടി മധുരം; മരക്കാർ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു ആന്റണി പെരുമ്പാവൂർ; കൂടെ ദൃശ്യവും..!!

532

2020 ൽ സിനിമ പ്രേമികൾക്ക് അത്ര നല്ല വർഷം ആയിരുന്നില്ല എന്ന് വേണം പറയാൻ. ആഘോഷമാക്കാൻ ആഗ്രഹിച്ച ഒരു ചിത്രവും റിലീസ് ചെയ്തില്ല എന്നുള്ളത് തന്നെ ആണ് കാരണം. ഇപ്പോഴിതാ തീയറ്റർ തുറക്കാൻ സർക്കാർ അനുമതി ആയതോടെ റിലീസ് തീയതികൾ പ്രഖ്യാപിച്ചു തുടങ്ങി നിർമാതാക്കൾ. മോഹൻലാൽ നായകനായി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന രണ്ടു ചിത്രങ്ങൾ ആണ് ഉടൻ ഉടൻ എത്തുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിന്റെ തലവര തന്നെ മാറ്റി എഴുതിയ ചിത്രം ആയിരുന്നു 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. മലയാളത്തിൽ ആദ്യമായി 50 കോടി നേടിയ സിനിമയുടെ രണ്ടാം കൂടി എത്തുന്നത് ഈ വർഷം ആണ്. ദൃശ്യം 2 എന്ന് പേര് നൽകി ഇരിക്കുന്ന സിനിമ എത്തുന്നത് ഓ ടി ടി പ്ലാറ്റ് ഫോം ആയ ആമസോൺ പ്രൈമിൽ ആണ്.

ഇപ്പോഴിതാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാലിന്റെ 100 കോടി മുതൽ മുടക്കിൽ പ്രിയദർശൻ സംവിധാനം ചെയ്തു എത്തുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ 2020 മാർച്ച് 26 നു പറഞ്ഞിരുന്ന ചിത്രം 2021 മാർച്ച് 26 നു ആണ് ഇപ്പോൾ ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.