ദൃശ്യം 2 ന്റെ തിരക്കഥ വായിച്ചു; രണ്ടാം ഭാഗത്തിനെ കുറിച്ച് മോഹൻലാൽ..!!

88

മെയ് 21 ഇന്ന് മോഹൻലാലിന്റെ അറുപതാം ജന്മദിനം. മോഹൻലാലിന്റെ ജന്മദിനം ആഘോഷമാക്കുന്നതിന് ഒപ്പം തന്നെ ആരാധകർക്ക് സർപ്രൈസ് നൽകുന്ന വാർത്തയും ഇന്നത്തെ എത്തിയിരുന്നു. മോഹൻലാൽ നായകനായി ആദ്യ അമ്പത് കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തും എന്നുള്ളതായിരുന്നു ആ വാർത്ത. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ദൃശ്യം 2 എത്തുമ്പോൾ ആരാധകർ ഏറെ ആകാംഷയിൽ ആണ്. എന്നാൽ ഇന്ന് രാവിലെ സ്വകാര്യ ചാനലിന് ജന്മദിനത്തോട് അനുബന്ധിച്ചു നൽകിയ പ്രതികരണത്തിൽ ആണ് മോഹൻലാൽ ദൃശ്യം 2 നെ കുറിച്ച് മനസ്സ് തുറന്നത്. ദൃശ്യത്തിൽ ഉണ്ടായ സസ്പെൻസിൽ തുടങ്ങുന്ന ഒരു ത്രില്ലിംഗ് ചിത്രം തന്നെ ആയിരിക്കും എന്ന് മോഹൻലാൽ പ്രതികരിച്ചു. ജീത്തു ജോസഫ് തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്റെ തിരക്കഥ വായിച്ചു എന്നും ത്രില്ലിങ്ങ് ആണെന്നും മോഹൻലാൽ പറയുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം 60 ദിവസം തുടർച്ചയായി കേരളത്തിൽ പലയിടത്തായി ഷൂട്ട് ചെയ്തു പൂർത്തികരിക്കും എന്ന് അറിയുന്നത്.

ലോക്ക് ഡൌൺ അവസാനിച്ചതിന് ശേഷം ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. മോഹൻലാൽ നായകനായി ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം മാർച്ച് 26 നു ആയിരുന്നു റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ലോക്ക് ഡൌൺ ആയതോടെ റിലീസ് ഉപേക്ഷിക്കുക ആയിരുന്നു. ജനങ്ങളെ സാധാരണ നിലയിലേക്ക് എത്തിയ ശേഷം മാത്രം ആയിരിക്കും റിലീസ് എന്നാണ് പ്രിയദർശൻ അറിയിച്ചത്.

അതുപോലെ തന്നെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിൽ ആണ് മോഹൻലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ വിദേശ ഷെഡ്യൂളുകൾ പൂർത്തി ആകാൻ ഉള്ളത് കൊണ്ട് ബാക്കി ഉള്ള ചിത്രീകരണം വൈകിയേക്കും. അതുകൊണ്ടു തന്നെയാണ് ആ കാലയളവിൽ ദൃശ്യം 2 എത്തുന്നത്. മീനായാണ് ദൃശ്യത്തിൽ മോഹൻലാലിന് നായികയായി എത്തിയത്. സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ, അൻസിബ ഹസ്സൻ, നീരജ് മാധവ് എന്നിവർ ആണ് ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.