എമ്പുരാൻ ചെയ്യണമെങ്കിൽ രാജു അഞ്ച് സിനിമകൾ എങ്കിലും ഉപേക്ഷിക്കേണ്ടി വരും; ആന്റണി പെരുമ്പാവൂർ..!!

293

മലയാള സിനിമ കണ്ട ചരിത്ര വിജയം തന്നെ ആയിരുന്നു കഴിഞ്ഞ വർഷം എത്തിയ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. വമ്പൻ താരനിരക്ക് ഒപ്പം എത്തിയ ചിത്രം 200 കോടിയുടെ ബിസിനസ് നേടിയിരുന്നു.

ലൂസിഫർ എത്തിയപ്പോൾ ആരാധകർ ആകാംഷയോടെ കാത്തിരുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആയിരുന്നു. എന്നാൽ ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിച്ചത്.

ഇപ്പോഴിതാ രണ്ടാം ഭാഗം എത്തുന്നതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.

” ലാല്‍സാറിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാകും ലൂസിഫര്‍ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പൃഥ്വിരാജിനെപ്പോലെ ഇത്രയും ആത്മാര്‍ഥമായി വര്‍ക്ക് ചെയ്യുന്ന സംവിധായകനെ കണ്ടിട്ടില്ല.

ഊണിലും ഉറക്കിലും അദ്ദേഹത്തിന് സിനിമ മാത്രമാണ്. ലാല്‍സാറിന്റെ രസകരമായ ചില മാനറിസങ്ങള്‍ കാണാന്‍ കൊതിക്കുന്ന പ്രേക്ഷകരുണ്ട്. അത്തരം കാര്യങ്ങള്‍ കൊടുത്താല്‍ പ്രേക്ഷകര്‍ എന്നും ഹാപ്പിയായിരിക്കും. അത് കണ്ടുപിടിച്ച് സിനിമ ചെയ്യുക എന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും ജോലിയാണ്.

അത്തരം ഒരു ജോലിയാണ് ലൂസിഫറിലൂടെ പൃഥ്വിരാജ് ചെയ്തത്. എമ്പുരാന്‍ ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും രാജുവിന് ഉപേക്ഷിക്കേണ്ടിവരും. അത്രയും ആത്മാര്‍ഥതയുള്ള സംവിധായകനെ കിട്ടാന്‍ പാടാണ്.

ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ വൈകാതെ പൃഥ്വിരാജ് എന്ന സംവിധായകന്‍ സ്ഥാനം പിടിക്കും. ലൂസിഫര്‍ കണ്ട രജനികാന്തും ഷാരൂഖ്ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവര്‍ കൊണ്ടുപോകുന്നതിന് മുമ്പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാന്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂർ പറഞ്ഞു.

You might also like