നടി ഭാവന വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു; എത്തുന്നത് 96ന്റെ റീമേക്കിൽ..!!

53

ഒരു വലിയ ഇടവേളക്കും വിവാഹത്തിനും ശേഷം ഭാവന വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ തമിഴ് ചിത്രം 96ന്റെ റീമേക്കിൽ ആണ് ഭവന അഭിനയിക്കുന്നത്.

വിജയ് സേതുപതിയും തൃഷയും നായകനും നായികയുമായി എത്തിയ ചിത്രം തമിഴിൽ സംവിധാനം ചെയ്തത് പ്രേം കുമാർ ആയിരുന്നു. 1996ൽ പത്താം ക്ലാസ്സിൽ ഒരുമിച്ച് പഠിച്ച ഒരുകൂട്ടം സുഹൃത്തുക്കൾ വീണ്ടും നീണ്ട 18 വർഷങ്ങൾക്ക് ഇപ്പുറം കണ്ട് മുട്ടുന്നതും പഴയ പ്രണയവും സൗഹൃദവും ഓർക്കുന്നത് ആണ് ചിത്രം.

കന്നഡയിൽ റീമേക്ക് ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ കഴിഞ ദിവസം പുറത്ത് വിട്ടിരുന്നു. 99 എന്നാണ് ചിത്രത്തിന് കന്നഡയിൽ പേരിട്ടിരിക്കുന്നത്, ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളം നടി ഭാവനയാണ്. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

A new journey a new film with Ganesh music by Arjun janya…need your wishes for 99..updates soon

Posted by Preetham Gubbi on Wednesday, 5 December 2018