നടിയെ ആക്രമിച്ച സംഭവം സിനിമയാകുന്നു; ചിത്രത്തിൽ ദിലീപും, തിരക്കഥ ആളൂർ..!!

31

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സിനിമയായി എത്തുന്നു, ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വ. ബി എ ആളൂർ ആണ്, സംവിധാനം സലിം ഇന്ത്യയും. അവാസ്ഥവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീപ് അഥിതി താരമായി എത്തും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത, ചിത്രത്തിന്റെ സംവിധായകൻ സലിം ഇന്ത്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെടുകയും തുടർന്ന് കുറ്റാരോപിതനായി ദിലീപ് രണ്ടര മാസത്തോളം ജയിൽ വാസം അനുഭവിക്കുകയും പിന്നീട് ഉപാധികളോടെ ജാമ്യം ലഭിക്കുകയും ആണ് ചെയ്തത്. പിന്നീട് സിനിമയിൽ സജീവമായ ദിലീപ് നായകനായി ചിത്രങ്ങൾ എത്തുകയും അത് വലിയ വിജയം ആകുകയും ചെയ്തു. ഇപ്പോൾ പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് ഉള്ള ദിലീപ് തിരിച്ചെത്തിയത് ശേഷമായിരിക്കും ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക.

മലയാള സിനിമയെ ഇപ്പോഴും വിട്ടുമാറാത്ത വിവാദങ്ങൾ തുടരുന്ന സംഭവമാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. അപ്പോൾ ആ കഥയെ ആസ്പദമാക്കി ഒരു ചിത്രം എത്തുമ്പോൾ അതിൽ ഒരു പ്രധാന വേഷം ചെയ്യാൻ ദിലീപ് തന്നെ എത്തും എന്നത് ചിത്രത്തെ കുറിച്ചു വലിയ ചർച്ചകൾക്ക് വഴി വെക്കുക തന്നെ ചെയ്യും, അതോടൊപ്പം നിരവധി കുപ്രസിദ്ധ കേസുകൾ വാദിച്ചു വിജയിച്ചിട്ടുള്ള ആളൂർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്നുള്ളത് വലിയ മെയിലേജ് ചിത്രത്തിന് നൽകും.