മോഹൻലാലിന്റെ ആറാട്ട് എങ്ങനെ; റിവ്യൂ വായിക്കാം..!!

207

മോഹൻലാൽ ആരാധകർ കാത്തിരുന്ന ചിത്രം ആണോ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന് ചോദിച്ചാൽ അതെ എന്ന് വേണം പറയാൻ. കാരണം കുറെയേറെ കാലമായി പ്രേക്ഷകർ മോഹൻലാലിൽ നിന്നും ഒരു മാസ്സ് ചിത്രം കാണാൻ കൊതിക്കുന്നു.

എന്നാൽ ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ ടീം ഒന്നിക്കുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുള്ള ആകാംഷ പ്രേക്ഷകർക്ക് ഇടയിൽ ഉണ്ട്. മോഹൻലാലിന്റെ മാസ്സ് പരിവേഷം പൂർണമായും ഉപയോഗിക്കാൻ കഴിയുന്ന ചിത്രം ആയിരുന്നോ യഥാർത്ഥത്തിൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.

ആദ്യ ഷോ കഴിഞ്ഞു രണ്ടാം ഷോയിലേക്ക് കടക്കുമ്പോൾ കുടുംബ പ്രേക്ഷകർ ഈ സിനിമ കാണാൻ എത്തുമോ എന്നുള്ളതാണ് മറ്റൊരു കാര്യം. എന്തൊക്കെ ആയാലും മലയാള സിനിമയിൽ പ്രേക്ഷകർക്ക് പൂർണമായും എന്റർടൈൻമെന്റ് ആക്കാൻ കഴിയുന്ന ഒരു സിനിമ , അതും ഒരു കളർ ഫുൾ ചിത്രം ചെയ്യാണമെങ്കിൽ അത് മോഹൻലാലിൽ നിന്നും തന്നെ ആയിരിക്കണം എന്നുള്ളതാണ് വാസ്തവം.

ഏറെ കാലങ്ങൾക്ക് ശേഷം മോഹൻലാൽ ആടിത്തിമിർത്ത് അഭിനയിച്ച സിനിമ കൂടി ആണ് ആറാട്ട്. നെയ്യാറ്റിൻകര എന്ന സ്ഥലത്ത് നിന്നും പാലക്കാടു മുതലക്കോട്ട എന്ന സ്ഥലത്തേക്ക് പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കൃഷി ചെയ്യാൻ എത്തുന്ന ആൾ ആണ് നെയ്യാറ്റിൻകര ഗോപൻ.

ഒരേ സമയം സംസാര പ്രിയനും അതിനൊപ്പം തന്നെ സംഗീത പ്രിയനും ഇടഞ്ഞാൽ ഉഗ്രൻ കലിപ്പനും ആണ് നെയ്യാറ്റിൻകര ഗോപൻ എന്ന മോഹൻലാൽ കഥാപാത്രം. അത്രക്ക് രസകരമായി ആണ് ഗോപന്റെ കഥാപാത്രം ഉദയകൃഷ്ണ എഴുതിയിരിക്കുന്നത്. മാസ്സ് പരിവേഷം ഇപ്പോഴും നിലനിർത്താൻ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപൻ.

നെയ്യാറ്റിൻകരയിൽ നിന്നും ഗോപൻ മുതലക്കോട്ടയിൽ എത്തി എങ്കിൽ കൂടിയും ഗോപൻ ആരാണ് എന്താണ് യഥാർത്ഥ ഉദ്ദേശം എന്താണ് എന്നുള്ള ആകാംഷ ആദ്യ പകുതിയിൽ മുഴുവൻ നിലനിർത്താൻ സംവിധായകന് കഴിഞ്ഞു.

കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി മോഹൻലാൽ ചിത്രങ്ങളിൽ കാണാൻ കഴിയാത്ത പലതും ഈ ചിത്രത്തിൽ ഉണ്ടെന്നു വേണം പറയാൻ.

പുലിമുരുകൻ പോലെ ആദ്യാവസാനം മോഹൻലാൽ നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ആറാട്ട്. മോഹൻലാൽ കുറെ കാലങ്ങൾക്ക് ശേഷം നൃത്തം ചെയ്യുന്നതും അതുപോലെ ആക്ഷൻ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിന് ഒപ്പം തന്നെ കളിയും ചിരിയും തമാശയും ഉണ്ട്.

കീറിമുറിക്കാനും ഇഴകൾ നോക്കി റിവ്യൂ എഴുതാൻ കഴിയുന്ന ഒരു സിനിമ അല്ല ആറാട്ട്. പൂർണ്ണമായും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന ഓരോ അണുവിലും ആവേശം നില നിർത്തുന്ന സിനിമ യാണ് ആറാട്ട്.

വലിയ സന്ദേശമോ കലാമൂല്യമോ നോക്കാതെ 3 മണിക്കൂർ ചിരിക്കാനും ഒപ്പം കിടിലൻ ആക്ഷൻ രംഗങ്ങൾ ആസ്വദിക്കാനും മോഹൻലാൽ മനാറിസങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ആറാട്ടിന് ധൈര്യമായി ടിക്കറ്റ് എടുക്കാം.

You might also like