സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ ബിജു മേനോനും ജോജു ജോര്ജും; നടി രേവതി; മികച്ച ജനപ്രിയ ചിത്രം ഹൃദയം..!!

141

52 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി ബിജു മേനോനും നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി ജോജു ജോർജ് എന്നിവർ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.

ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി മികച്ച നടിയായി രേവതി തിരഞ്ഞെടുക്കപ്പെട്ടു.

Biju menon

ജോജി എന്ന ചിത്രത്തിൽ കൂടി ദിലീഷ് പോത്തൻ ആണ് മികച്ച സംവിധായകൻ. കൃഷാന്ത്‌ സംവിധാനം ചെയ്ത അവസാവ്യൂഹം ആണ് മികച്ച ചിത്രം.

മികച്ച ജനപ്രിയ ചിത്രം ഹൃദയം ആയപ്പോൾ മികച്ച സംഗീത സംവിധായകൻ ആയി ഹെഷം അബ്ദുൽ വഹാബ് തിരഞ്ഞെടുക്കപ്പെട്ടു. ശ്യാം പുഷ്കരൻ ആണ് മികച്ച തിരക്കഥാകൃത്ത്.