വിജയിക്ക് എതിരാളിയായി ആന്റണി വർഗീസ് തമിഴിലേക്ക്; വമ്പൻ ചിത്രം അണിയറയിൽ..!!

51

അങ്കമാലി ഡയറിസ് മേന്മ ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് എത്തിയ നടൻ ആണ് ആന്റണി വർഗീസ്, റിലീസ് ചെയിതത് രണ്ട് ചിത്രങ്ങൾ മാത്രം ആണെങ്കിൽ കൂടിയും ആന്റണി വർഗീസിന് ഉള്ളത് വമ്പൻ ആരാധക നിര തന്നെയാണ്. ആന്റണി വർഗീസ് നായകൻ ആകുന്ന നാല് ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്, ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാൻ ഉള്ള ആന്റണി വർഗീസ് ചിത്രം.

പുതിയ റിപ്പോർട്ടുകൾ മാനഗരം എന്ന ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ഇളയ ദളപതി വിജയി ആണ്. ഈ ചിത്രത്തിൽ വില്ലൻ ആയി ആണ് ആന്റണി വർഗീസ് എത്തുന്നത്, ലോകേഷ് സംവിധാനം ചെയിത് ഇനി റിലീസ് ചെയ്യാൻ ഉള്ളത് കൈതി എന്ന കാർത്തി നായകനായി എത്തുന്ന ചിത്രമാണ്. ചിത്രത്തിന്റെ ട്രെയിലർ വമ്പൻ ഹിറ്റ് ആയിരുന്നു.

ലോകേഷ് കനകരാജ് തന്നെയാണ് വിജയി ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്, കഥ കേട്ടപ്പോൾ തന്നെ വിജയി സമ്മതം അറിയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.