ആ രണ്ട് മമ്മൂട്ടി സിനിമകൾ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഇത് ചെയ്യാൻ കഴിയില്ലായിരുന്നു; ജോജു ജോർജ്ജ്..!!

38

അഭിനയ ലോകത്ത് എത്തിയിട്ട് വർഷങ്ങൾക്ക് കഴിഞ്ഞു എങ്കിൽ കൂടിയും ജോജു എന്ന നടന്റെ തലവര തെളിഞ്ഞത് എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിൽ നായകനായി എത്തിയതോടെയാണ്.

എന്നാൽ, ജോസഫ് എന്ന ചിത്രത്തിൽ നിന്നും ഇപ്പോൾ പൊറിഞ്ചു മറിയം ജോസിലെ കാട്ടാളൻ പൊറിഞ്ചു എന്ന മാസ്സ് കഥാപാത്രത്തിൽ എത്തി നിൽക്കുകയാണ് ജോജു. ജോഷി സംവിധാനം ചെയ്ത റൺ ബേബി റൺ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷത്തിൽ നിന്നും അദ്ദേഹം സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി ഉള്ള വളർച്ച.

ചിത്രം വമ്പൻ വിജയമായി മുന്നേറുമ്പോൾ ജോജു തന്നെ പറയുന്നത് ഇങ്ങനെ,

ആദ്യം ആഗ്രഹിച്ചിരുന്നത് ഒരു ചിത്രത്തിൽ എങ്കിലും മുഖം കാണിക്കണം എന്നായിരുന്നു, തുടർന്ന് ഒരു ഡയലോഗ് എങ്കിൽ വേണം എന്നായി ആഗ്രഹം, പിന്നീട് പോസ്റ്ററിൽ ഒന്ന് മുഖം വരണം എന്നായി, ഇതൊന്നും ഒരു ദിവസം കൊണ്ട് നേടിയതല്ല, പടിപടിയായി ആണ് മുന്നേറിയത്, നായകൻ ആയി തന്നെ അഭിനയിക്കണം എന്നുള്ള ആഗ്രഹം ഒന്നമില്ല, നല്ല വേഷങ്ങൾ ചെയ്യണം, അഭിനയമാണ് എന്റെ ലഹരി.

ജോഷി സാറിന്റെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ പൊറിഞ്ചു എന്നുള്ള കഥാപാത്രം ലഭിച്ചപ്പോൾ ആകെ ആശയ കുഴപ്പത്തിൽ ആയി, എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ലായിരുന്നു.

ഞാൻ സുഹൃത്തുക്കൾ പലരോടും ഇതിന് കുറിച്ച് സംസാരിച്ചു, ഒട്ടേറെ നിർദ്ദേശങ്ങൾ ലഭിച്ചു, എന്നാൽ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനെ കണ്ടപ്പോൾ അദ്ദേഹം ആണ് പറഞ്ഞത്, ആ രണ്ട് മമ്മൂക്ക ചിത്രങ്ങൾ കാണാൻ, അത് കണ്ടതോടെ സിനിമ കാണാൻ ഉള്ള ആവേശവും ആത്മവിശ്വാസവും ലഭിച്ചു’ ജോജു ജോർജിന്റെ വാക്കുകൾ.

You might also like