മമ്മൂട്ടിയും രജനികാന്തും മോഹൻലാലും തമ്മിൽ ഏറ്റുമുട്ടുന്നു; തീപാറുന്ന ബോക്സോഫീസ് മത്സരം..!!

59

അങ്ങനെ ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2020 ലേക്ക് കടക്കുമ്പോൾ മലയാളി തമിഴ് പ്രേക്ഷകർക്ക് ആവേശം കൊള്ളിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. വമ്പൻ റിലീസുകൾ ആണ് ജനുവരിയിൽ തന്നെ ഉള്ളത്. അതിൽ ഏറ്റവും പ്രാധാന്യം നൽകാൻ ഇരിക്കുന്നത് മമ്മൂട്ടി നായകനായി എത്തിയ ഷൈലോക്ക് രജനികാന്ത് നായകനായി എത്തുന്ന ദർബാർ മോഹൻലാൽ നായകനായി എത്തുന്ന ബിഗ് ബ്രദർ എന്നിങ്ങനെയാണ്. മൂന്നു ചിത്രങ്ങളും ഏറെക്കുറെ മാസിന്റെ അകംമ്പടിയോടെ എത്തുന്ന ത്രില്ലെർ ചിത്രങ്ങൾ ആണ്.

അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടിൽ രാജാധിരാജ മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒന്നിക്കുന്ന മാസ്സ് എന്റെർറ്റൈനെർ ആണ് ഷൈലോക്ക്. കറുത്ത ഷർട്ടും വെള്ളി ചെയിനും കൂളിംഗ് ഗ്ലാസുമായി സ്റ്റൈലിഷ് ലുക്കിൽ ആണ് മമ്മൂട്ടി എത്തുന്നത്. തമിഴ് താരം രാജ് കിരൺ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. പലിശക്കാരന്റെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായിക മീനായാണ്. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതരായ അനീഷ് ഹമീദ് ബിബിൻ മോഹൻ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരിയിൽ റിലീസിന് എത്തും.

രജനികാന്ത് – നയൻ‌താര എന്നിവർ ഒന്നിക്കുന്ന ഏ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാറിൽ 27 വർഷങ്ങൾക്ക് ശേഷം രജനി പോലീസ് വേഷത്തിൽ എത്തുന്നത്. മുംബൈ കമ്മീഷണർ ആദിത്യ അരുണാചലം എന്നാണ് കഥാപാത്രത്തിന്റെ പേര്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളി തരാം നിവേദ തോമസ് പ്രധാന വേഷം ചെയ്യുന്നു. അനിരുദ്ധ് ആണ് സംഗീത സംവിധാനം.

ആറ് വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബിഗ് ബ്രദർ. ഷാമാൻ ഇന്റർനാഷണലിന്റെ ബാനറിൽ സിദ്ദിഖ്, ഷാജി ന്യൂയോർക്ക്, മനു ന്യൂയോർക്ക്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മിർണാ മേനോൻ ആണ് നായിക. ഹണി റോസ് ഒരു പ്രധാന വേഷത്തിൽ എത്തുന്നു. അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, സർജോനോ ഖാലിദ് എന്നിവർക്ക് ഒപ്പം ബോളിവുഡ് താരങ്ങളായ അർബാൻ ഖാൻ, ചേതൻ ഹൻസ്‌രാജ്, ആസിഫ് ബസ്‌റ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ജനുവരി രണ്ടാം വാരം ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ദർബാർ എത്തുന്നത് പൊങ്കൽ റിലീസായി ആണ്.