ആക്ഷനും സസ്‌പെൻസും നിറച്ച് ബിഗ് ബ്രദർ ട്രൈലെർ എത്തി; ന്യൂ ഇയർ ആഘോഷിക്കാം മോഹൻലാലിനൊപ്പം..!!

53

മോഹൻലാൽ – സിദ്ദിഖ് ടീം ഒന്നിക്കുന്ന ബിഗ് ബ്രദർ ചിത്രത്തിന്റെ ട്രൈലെർ എത്തി. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ അനൂപ് മേനോൻ ഹണി റോസ് അര്ബാസ് ഖാൻ മിർന മേനോൻ സിദ്ദിഖ് എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

സാധാരണ സിദ്ദിഖ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വമ്പൻ ആക്ഷൻ പാക്കിൽ ആണ് ചിത്രം എത്തുന്നു എന്നുള്ള സൂചനയാണ് ട്രൈലെർ നൽകുന്നത്.

ജനുവരിയിൽ ആണ് ചിത്രം റിലീസിന് എത്തുന്നത്. സിദ്ദിഖ്, ജെൻസോ ജോസ്, ഫിലിഫോസ് കെ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്.

You might also like