നിത്യ മേനോനും ഇഷാ തൽവാറും പ്രാധാന വേഷത്തിൽ എത്തുന്ന മാജിക്ക് ലൗ പ്രദർശനത്തിനൊരുങ്ങി..!!

76

ഒരു ചെറിയ ഇടവേളക്ക് ശേഷം നിത്യ മേനോൻ വീണ്ടും മലയാള ചിത്രവുമായി എത്തുകയാണ്. കലാമൂല്യമുള്ള ചിത്രങ്ങളിൽ കൂടി എന്നും പ്രേക്ഷകർക്ക് വിസ്മയങ്ങൾ നൽകിയിട്ടുള്ള നിത്യ മേനോന് ഒപ്പം തട്ടത്തിൻ മറയത്ത് എന്ന ഒറ്റ ചിത്രത്തിൽ കൂടി മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന ഇഷ തൽവാറും ഉണ്ട്.

വിജയ കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാജിക്ക് ലൗ എന്ന ചിത്രത്തിൽ കൂടിയാണ് ഇരുവരും ഒന്നിക്കുന്നത്. നിതിൻ നായകനായി എത്തുന്ന ചിത്രം മികച്ചൊരു പ്രണയ ചിത്രമാണെന്ന് ചിത്രത്തിന്റെ നിർമാതാവ് ഷിബിലി പറയുന്നു.

രണ്ട് നായികമാരുള്ള ചിത്രത്തിൽ ‘ആരെയാണ് പ്രണയിക്കേണ്ടത് ‘ എന്നാണ് ടാഗ് ലൈൻ. 72 ഫിലിം കമ്പനിയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. നവംബർ ഒന്നിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.