യുവതിയെ അപമാനിച്ച ഫിറോസ് കുന്നംപറമ്പിൽ എന്ന നന്മ മരത്തിന് രൂക്ഷ വിമർശനം; നിന്നെയൊക്കെ അനുകൂലിച്ചു പോസ്റ്റിട്ട ഞാൻ ഖേദിക്കുന്നു; ജോമോൾ ജോസഫ്..!!

47

തന്റെ വഴി മറ്റുള്ളവർക്ക് ഉള്ള സഹായങ്ങൾ ചെയ്യൽ മാത്രം ആണെന്ന് പറഞ്ഞ ഫിറോസ് , തനിക്ക് യാതൊരു രാഷ്ട്രീയ പാർട്ടികളുമായി ബന്ധം ഇല്ല എന്നും തനിക്ക് രാഷ്ട്രീയം ഇല്ല എന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് വേണ്ടി വോട്ട് ചോദിച്ച ഫിറോസ് കുന്നംപറമ്പിൽ എന്ന നന്മ മരത്തിനെതിരെ സാമൂഹിക മാധ്യമത്തിൽ രൂക്ഷ വിമർശനം ഉണ്ടായി. തുടർന്ന് ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയ ഫിറോസ് , ഇത്തരം സ്ത്രീകൾ വേശ്യകൾ ആണ് എന്നാണ് ഫിറോസ് പറഞ്ഞത്. തുടർന്ന് ഫിറോസ് എന്ന ജീവകാരുണ്യ പ്രവർത്തകന് നേരെ രൂക്ഷ വിമർശനം ആണ് ഉണ്ടായത്. ഇപ്പോഴിതാ ജോമോൾ ജോസഫ് ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോസ്റ്റുമായി രംഗത്തെത്തി കഴിഞ്ഞു. ഇതാണ് ജോമോൾ ജോസെഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം,

ഉളുപ്പുണ്ടോടോ ഫിറോസേ നിനക്ക്?

നിനക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ, വിമർശനങ്ങളെ മാനിക്കാൻ പഠിക്കാതെ നീ നിന്റെ ഫാനോളികളെ വെച്ച് വിമർശിക്കുന്നവരെ തെറി വിളിപ്പിച്ചു. ഇപ്പോൾ നിനക്കെതിരായും നിന്റെ ഫാനോളി മലരുകൾക്കുമെതിരായി വിമർശന നടത്തിയതിന് ഒരു സ്ത്രീയെ വേശ്യ എന്ന് വിളിച്ച് ആക്ഷേപിക്കുന്നു. അവൾ സ്വന്തം ശരീരം മറ്റുള്ളവർക്ക് സമർപ്പിക്കുന്നവളെന്ന് പറയുന്നു. അതിനും അപ്പുറത്തേക്ക് കടന്ന്, മതവികാരം അവൾക്കെതിരെ ഇളക്കി വിടാനായി “പ്രവാചകനെ വരെ അവഹേളിച്ചവളാണ് ഈ സ്ത്രീയെന്ന്” പറയുന്നു.

നിനക്കെതിരായി പണം തട്ടിപ്പ് ആരോപണം വന്നപ്പോൾ, നിനക്ക് അനുകൂലമായി പോസ്റ്റിട്ടതിൽ ഞാനിന്ന് ഖേദിക്കുന്നു. പ്രവാചകന്റെ പേര് പറഞ്ഞ്, മതവികാരത്തിൽ ചാലിച്ച് തന്നെയാണല്ലോ നാറിയ നന്മമരമേ നിന്റെ തട്ടിപ്പുകൾ മുഴുവനും!! ഇനി നീ എവിടേക്ക് അധപതിക്കാനാണ്? അധപതനത്തിന്റെ അങ്ങേ പടുകുഴിയിലാണ് നീയെന്ന് നീതന്നെ തെളിയിച്ചു.

നിന്നെ ഈ ലോകത്തിന് മുന്നിൽതുറന്ന് കാട്ടിയ, നിന്റെ തനിസ്വഭാവം പുറത്ത് കൊണ്ടുവന്ന പ്രിയ്യ സുഹൃത്ത് Jazla Madasseri ക്ക് എന്റെ അഭിനന്ദനങ്ങൾ.

ഡോ നന്മമലരേ, നീ പ്രവാചകന്റെയോ മതത്തിന്റെയോ പേര് ഉപയോഗിച്ച് എന്ത് നാറിയ കളിയും കളിച്ചോ, പക്ഷെ, ആ ബലത്തിൽ നീ നാട്ടിലെ സ്ത്രീകളുടെ മെക്കിട്ട് കേറാനായി വന്നാൽ, പെൺകരുത്ത് എന്തെന്ന് നീയറിയും..

തൽക്കാലം ഇത്രയും പറഞ്ഞ് നിർത്തുന്നു.