മോഹൻലാൽ – ജീത്തു ജോസഫ് കോമ്പിനേഷൻ വീണ്ടും; നായിക തൃഷ; ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇങ്ങനെ..!!

62

മലയാള സിനിമയിൽ ബോക്സോഫീസ് ചരിത്രം ഉണ്ടാക്കിയ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നു. ദൃശ്യം എന്ന ഫാമിലി ത്രില്ലെർ ചിത്രത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നത്.

തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിൽ അരങ്ങേറിയ തൃഷ എത്തുന്ന രണ്ടാമത്തെ മലയാളം ചിത്രമാണിത്. വീണ്ടും മോഹൻലാൽ ജീത്തു ജോസഫ് കോമ്പിനേഷൻ ഒന്നിക്കുമ്പോൾ ഒരു ത്രില്ലെർ ചിത്രം തന്നെയാണ് ഒരുങ്ങുന്നത്.

സ്റ്റൈലിഷ് ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പൂർണ്ണ ചിത്രീകരണം ഈജിപ്ത് കാനഡ എന്നിവിടങ്ങളിൽ ആയിരിക്കും. ഒരേ സമയം മലയാളത്തിന് ഒപ്പം തമിഴിലും ഈ ചിത്രം പ്രദർശനത്തിനെത്തും.