ഹിറ്റ് കോമ്പിനേഷൻ വീണ്ടും, മോഹൻലാൽ ജീത്തു ജോസഫ് ഒരുക്കുന്നത് വമ്പൻ ചിത്രം..!!

12

മലയാള സിനിമക്ക് ആദ്യ അമ്പത് കോടി ചിത്രം സമ്മാനിച്ച കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നു. ദൃശ്യം എന്ന ചിത്രത്തിൽ കൂടി വമ്പൻ വിജയം നേടിയ മോഹൻലാൽ ജീത്തു ജോസഫ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ നവംബറിൽ ആണ് ജോയിൻ ചെയ്യുന്നത്.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം ആയിരിക്കും ജീത്തു ജോസഫ് ചിത്രത്തിൽ ജോയിൻ ചെയ്യുക. എന്നാൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണത്തിലേക്ക് കടക്കും ബറോസ് പൂർത്തിയായതിന് ശേഷം ആയിരിക്കും മോഹൻലാൽ വീണ്ടും ജീത്തു ജോസഫ് ചിത്രത്തിൽ ജോയിൻ ചെയ്യുക.

കാർത്തി, നിഖില വിമൽ, ജ്യോതിക എന്നിവർ ഒന്നിക്കുന്ന തമിഴ് ചിത്രമാണ് ജീത്തു ജോസഫ് ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്. ലൂസിഫർ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവയാണ് മോഹൻലാൽ നായകനായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന മോഹൻലാൽ – സൂര്യ എന്നിവർ ഒന്നിക്കുന്ന കാപ്പാൻ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ള മോഹൻലാൽ ചിത്രം, സെപ്റ്റംബർ 20 ന് ആണ് ഈ ചിത്രം റിലീസിന് എത്തുന്നത്. കൂടാതെ ഷൂട്ടിങ് പുരോഗമിക്കുന്ന ബിഗ് ബ്രദർ ഈ വർഷം റിലീസ് ചെയ്യും.