“ഹൃദയം” പ്രണവ് – വിനീത് ശ്രീനിവാസൻ ചിത്രം; നായിക കല്യാണി പ്രിയദർശൻ..!!

52

കാത്തിരുപ്പുകൾക്കും ഊഹാപോഹങ്ങൾക്കും അവസാനം. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാം ചിത്രം പ്രഖ്യാപിച്ചു. വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2020 ഓണം റിലീസ് ആയി ആണ് തീയറ്ററുകളിൽ എത്തുന്നത്.

“ഹൃദയം” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മെരിലാന്റ് സിനിമാസിന്റെ ബാനറിൽ ആണ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ആണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് പ്രണവ് നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം ആണ് വിനീത് അവസാനമായി സംവിധാനം ചെയ്ത ചിത്രം.