സ്റ്റാലിൻ ശിവദാസ് എന്ന മമ്മൂട്ടി ചിത്രം 8 നിലയിൽ പൊട്ടാൻ കാരണം സുരേഷ് ഗോപി ആയിരുന്നു; ദിനേശ് പണിക്കർ പറയുന്നു..!!

700

നടൻ നിർമാതാവ് എന്ന നിലയിലൊക്കെ ഏറെ ശ്രദ്ധ നേടിയ ആളാണ് ദിനേശ് പണിക്കർ. കിരീടം എന്ന ചിത്രം നിർമിച്ചുകൊണ്ട് ആയിരുന്നു ദിനേശ് പണിക്കർ സിനിമ ലോകത്തിലേക്ക് എത്തുന്നത്. അതിന് ശേഷം ജയറാം , സുരേഷ് ഗോപി , മമ്മൂട്ടി എന്നിവരെ വെച്ച് എല്ലാം സിനിമകൾ നിർമിച്ചു.

കിരീടം , ചെപ്പുകിലുക്കുന്ന ചങ്ങാതി , കളിവീട് , രാജപുത്രൻ , മയില്പീലിക്കാവ് , പ്രണയ വർണങ്ങൾ , സ്റ്റാലിൻ ശിവദാസ് , ചിരിക്കുടുക്ക എന്നി ചിത്രങ്ങൾ ആണ് ദിനേശ് പണിക്കർ നിർമ്മിച്ചത്. അതിൽ സാമ്പത്തിക പരാജയം ഉണ്ടായത് മമ്മൂട്ടി ചിത്രത്തിൽ കൂടി ആയിരുന്നു. 1999 ൽ ആയിരുന്നു മമ്മൂട്ടി നായകനായി എത്തുന്ന രാഷ്ട്രീയ ചിത്രം എത്തുന്നത്.

ടി ദാമോദരൻ ആയിരുന്നു കഥയും തിരക്കഥയും. ടി എസ് സുരേഷ് ബാബു ആണ് സിനിമ സംവിധാനം ചെയ്തത്. ഖുശ്ബു ആയിരുന്നു നായികയായി എത്തിയത്. ചിത്രത്തിന് സംഭവിച്ചത് എന്താണ് എന്ന് ദിനേശ് പണിക്കർ തന്നെയാണ് തുറന്നു പറയുന്നത്. ടി ദാമോദരൻ മാഷ് എന്ന വലിയ എഴുത്തുകാരൻ ആയിരുന്നു സിനിമക്ക് വേണ്ടി തിരക്കഥ എഴുതിയത്..

അദ്ദേഹത്തിന്റെ എഴുത്തുക്കൾക്ക് ഉള്ള അപാകത എന്താണെന്ന് വെച്ചാൽ അദ്ദേഹത്തിന് കണ്ട്രോൾ ചെയ്തു എഴുതാൻ അറിയില്ല. മാഷുമായി ഇരുന്നപ്പോൾ ഞാൻ പറഞ്ഞു മാഷേ ഇതിൽ രാഷ്ട്രീയം കൂടിപ്പോയോ എന്ന് സംശയം ഉണ്ട് എന്ന്. ആ കഥയിൽ ഉള്ളത് സമകാലിക രാഷ്ട്രീയം ആയിരുന്നില്ല.

അതിൽ ഉള്ളത് വീടിനേക്കാളും കുടുംബത്തേക്കാളും രാഷ്ട്രീയ പ്രസ്ഥാനത്തെ സ്നേഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാൾ തുടർന്ന് നാടും രാഷ്ട്രീയവും കുടുംബവും അദ്ദേഹത്തിന്റെ കൈവിടുന്നത് ആയിരുന്നു.

തിരക്കഥ വായിച്ചപ്പോൾ അപാകത തോന്നിയതോടെ ഞാൻ മമ്മൂക്കയെ വിളിച്ചു പറഞ്ഞു ഈ സിനിമ ചെയ്യാൻ കഴിയില്ല എന്നും ചെയ്താൽ തനിക്ക് 50 ലക്ഷം രൂപ എങ്കിലും നഷ്ടം ഉണ്ടാവും എന്നും എന്നാൽ ഇത് കേട്ടപ്പോൾ മമ്മൂക്ക ക്ഷുഭിതനായി. ഇത്രേം ദിവസം ഞാൻ നിങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് എന്നിട്ട് ഇപ്പോൾ ഇങ്ങനെ പറഞ്ഞാൽ എന്ത് ചെയ്യും.

ഷൂട്ടിംഗ് തുടങ്ങുന്നതിന് കുറച്ചു ദിവസം മുന്നേ വന്നണോ വേണ്ട എന്ന് വെക്കുന്നത് എന്നായി മമ്മൂട്ടി. എന്നാൽ ഞാൻ മമ്മൂട്ടിയോട് പറഞ്ഞു ഈ സിനിമ ചെയ്താൽ എന്റെ ഒരു അമ്പത് ലക്ഷം രൂപയെങ്കിലും നഷ്ടമാകും. അത് കളയാൻ എനിക്ക് താല്പര്യമില്ല. പക്ഷെ മമ്മൂക്ക ആ സമയത്ത് എടുത്ത തീരുമാനം വളരെ നല്ലതായിരുന്നു.

ആദ്യം നീരസം കാണിച്ചു എങ്കിൽ കൂടിയും പിന്നീട് മമ്മൂക്ക പറഞ്ഞു. ഞാൻ ഒരു 15 ദിവസം സമയം തരാം. ആവശ്യം ഇല്ലാത്ത എല്ലാം ട്രിം ചെയ്യുക. തുടർന്ന് ഇന്നത്തെ ഹിറ്റ് പ്രൊഡ്യൂസറായ രജപുത്ര രഞ്ജിത് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. ഞങ്ങൾ ഇരുന്നു മാക്സിമം ട്രിം ചെയ്തു. ചെങ്കൊടി എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഈ പേരിട്ടതോടെ രാഷ്ട്രീയ നേതാക്കളുടെ വിളികൾ വന്നു. മാക്സിസത്തിനെ കളിയാക്കുന്ന സിനിമയാണ് എന്നായിരുന്നു കൂടുതലും പറഞ്ഞത്.

അവസാനം എം എ ബേബി സാറിനെ പോയി കണ്ട് തിരക്കഥ കൊടുത്തു കാര്യങ്ങൾ പറഞ്ഞു ബോധ്യമാക്കി. എല്ലാം കഴിഞ്ഞു ഷൂട്ടിങ് ത്തുടങ്ങി അവിടെ ആണ് പുതിയ പ്രശനം ഉണ്ടാകുന്നത്. എല്ലാ സീനിലും വലിയ തോതിൽ ജൂനിയർ ആർട്ടിസ്റ്റുകൾ വേണ്ടി വന്നു. മുതൽമുടക്ക് കൂടുന്ന അവസ്ഥ. എല്ലാ സീനിലും 500 ഉം ആയിരവും ആളുകൾ.

ചുവന്ന കൊടിയും വസ്ത്രവും കൊടുക്കണം. കാര്യം ഞാൻ സുരേഷ് ബാബുവിനോട് പറഞ്ഞു. അദ്ദേഹം സഹകരിച്ചു. അദ്ദേഹത്തിന്റെ അനിയനും സംവിധായകനുമായ സജിയും ചേർന്ന് ഡബിൾ ഷെഡ്യൂൾ ഷൂട്ടിംഗ് നടത്തി. നായികയായി ആയി എത്തിയത് ഖുശ്‌ബു ആയിരുന്നു. 38 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയായി. ഖുശ്‌ബു അഭിനയിച്ചത് വെറും ആറുദിവസമായിരുന്നു.

ചെങ്കൊടി എന്ന പേരിട്ടാൽ പരാജയം വരുമെന്ന് പേടി ഉണ്ടയിരുന്നു. മോഹൻലാലിന്റെ ലാൽ സലാം വിജയം നേടി എങ്കിൽ കൂടിയും രക്തസാക്ഷികൾ സിന്ദാബാദ് ഓടാത്ത സിനിമ ആയിരുന്നു. അങ്ങനെ പേര് മാറ്റാൻ തീരുമാനിച്ചു. സുരേഷ് ബാബുവിന്റെ മുമ്പുള്ള ചിത്രങ്ങൾ പോലെ പ്രായിക്കര പാപ്പാനും കോട്ടയം കുഞ്ഞച്ചനും പോലെ സ്റ്റാലിൻ ശിവദാസ് എന്നാക്കി.

ചിത്രം വിജയം ആകുമെന്ന് പ്രതീക്ഷ എനിക്ക് ഉണ്ടായി. കാരണം അന്ന് ഒന്നേകാൽ കോടിയിൽ സിനിമ തീർന്നു. അങ്ങനെ സിനിമ ഞാൻ റിലീസ് ചെയ്തു . വെള്ളിയാഴ്ച ആയിരുന്നു റിലീസ്. ആദ്യ രണ്ടു ദിവസം ഗംഭീര അഭിപ്രായം നേടിയ ചിത്രം ഞായറാഴ്ച ആയപ്പോൾ എല്ലാം തകിടം മറിഞ്ഞു.

ശനിയാഴ്ച വൈകിട്ട് ആണ് എനിക്ക് ഒരു തീയറ്ററിൽ നിന്നും ഫോൺ കാൾ വരുന്നത്. ഞായറാഴ്ച ഒരു സിനിമ റിലീസ് ഉണ്ട്. ഞായറാഴ്ചയോ അതെ കുറെ കാലമായി പെട്ടിയിൽ ഇരിക്കുന്ന ഒരു സിനിമ റിലീസ് ആണ്. ഏറെ വിവാദങ്ങൾ ഉണ്ടാക്കി പത്രങ്ങളിൽ നിറഞ്ഞു നിന്ന സിനിമ ആണ് റിലീസ് ചെയ്യുന്നത്. ഏത് സിനിമ..!?? പത്രം.. പത്രം എന്ന സിനിമ അന്ന് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്.

മനോരമയെ കളിയാക്കുന്നു എന്നുള്ളത് കൊണ്ട് കേസ് ഒക്കെ കഴിഞ്ഞാണ് സിനിമ റിലീസ് ചെയ്യുന്നത്. സെൻസേഷണലായി ആണ് വാർത്ത നേടിയ സിനിമ അതും മമ്മൂട്ടി സിനിമ റീലീസ്സ് ചെയ്തത് 30 തീയറ്ററിൽ. പത്രം റീലീസ് ചെയ്യുന്നത് 60 തീയറ്ററിൽ. അതും എറണാകുളം , തിരുവനന്തപുരം എന്നിവടങ്ങളിൽ രണ്ടും മൂന്നും തീയറ്ററിൽ.

ജോഷി രഞ്ജി പണിക്കർ സുരേഷ് ഗോപി മഞ്ജു വാര്യർ മുരളി തുടങ്ങി വമ്പൻ താരങ്ങൾ ഉള്ള സിനിമ. പടം കേറി കൊളുത്തി. വിനയായത് തങ്ങളുടെ ചിത്രത്തിന്. 25 ദിവസം കൊണ്ട് സ്റ്റാലിൻ ശിവദാസ് തീയറ്ററിൽ നിന്നും ഔട്ട് ആയി.

You might also like