നയൻ‌താര ലേഡി സൂപ്പർസ്റ്റാറാകാൻ കാരണം നവ്യ നായർ..!!

965

മലയാളത്തിൽ ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് നവ്യ നായർ. തുടർന്ന് മലയാളത്തിൽ ഒട്ടുമിക്ക എല്ലാ താരങ്ങൾക്ക് ഒപ്പവും അഭിനയിക്കാൻ നവ്യക്ക് കഴിഞ്ഞു എന്നുള്ളത് ആണ് സത്യം. ഒരുകാലത്തിൽ മലയാളത്തിൽ തിരക്കേറിയ നായികമാരുടെ നിരയിൽ ആയിരുന്നു നവ്യയുടെ സ്ഥാനം. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു.

ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. 2010 ജനുവരി 21 ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി വിവാഹം നടന്നതോടെ മലയാളികളുടെ പ്രിയ നടി അഭിനയത്തിൽ നിന്നും പിന്മാറി എങ്കിലും സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിദ്യമാണ് നവ്യ ഇപ്പോഴും.

നൃത്ത വേദികളിൽ തിളങ്ങി നിൽക്കുന്ന തന്റെ ശരീര സൗന്ദര്യം ഇപ്പോഴും ചെറുപ്പം പോലെ സൂക്ഷിക്കുന്നത് ഡാൻസും അതിനൊപ്പം കൃത്യമായ വർക്ക് ഔട്ടുകൾ കൊണ്ടുമാണ്. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമിന്റെ നായികയായി ഒരു നാട്ടിൻപുറത്തുകാരിയുടെ വേഷത്തിൽ എത്തിയ നായന്താര ഇന്ന് തെന്നിന്ത്യൻ സിനിമ ഒരു ഡേറ്റ് കിട്ടാൻ കൊതിക്കുന്ന താരത്തോളം ഒരു മലയാളം സിനിമയുടെ മുതൽ മുടക്കിനോളം പ്രതിഫലം വാങ്ങുന്ന താരമായി വളർന്നു.

അയ്യാ എന്ന തമിഴ് ചിത്രത്തിൽ കൂടി മലയാളം കടന്ന സുന്ദരി പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറി. സിനിമയിൽ വിജയങ്ങളുടെ കൊടുമുടികൾ കയറിയപ്പോൾ ജീവിതത്തിൽ വിവാദങ്ങളുടെ തോഴി കൂടി ആയിരുന്നു നായന്താര എന്ന് വേണം പറയാൻ. നവ്യയും നയൻതാരയും ഏകദേശം ഒരേ സമയത്തിലാണ് അഭിനയ ലോകത്തിലേക്ക് എത്തുന്നത് എങ്കിൽ കൂടിയും നവ്യക്ക് ആദ്യ കാലങ്ങളിൽ നായിക പരിവേഷം ലഭിച്ചപ്പോൾ നയൻ‌താര സഹനടി വേഷങ്ങളിലേക്ക് ഒതുങ്ങി പോയിരുന്നു.

എന്നാൽ തമിഴിൽ ശരത് കുമാറിന്റെ നായികയായി അയ്യാ എന്ന ചിത്രത്തിൽ കൂടി എത്തിയതോടെ താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരേസമയം ഗ്ലാമർ വേഷങ്ങളും നാടൻ വേഷവും ചെയ്തു അയ്യയിൽ നയൻ‌താര. എന്നാൽ ഈ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് നവ്യ നായരെ ആയിരുന്നു. എന്നാൽ ആ കാലത്തിൽ മലയാളത്തിൽ മോഹൻലാൽ , മമ്മൂട്ടി , ദിലീപ് അടക്കം ഉള്ള താരങ്ങളുടെ നായികയായി തിളങ്ങി നിന്ന നവ്യ വേഷം നിരസിക്കുക ആയിരുന്നു. തുടർന്ന് ആണ് നയൻതാരയ്ക്ക് ആ വേഷം ലഭിക്കുന്നത്.

തുടർന്ന് മണിച്ചിത്രത്താഴ് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ ചിത്രത്തിന്റെ തമിഴ് റീമേക്കിൽ രജനികാന്തിന്റെ നായികയായി നവ്യയെ സമീപിച്ചിരുന്നു. എന്നാൽ താരം ചില കാരണങ്ങൾ പറഞ്ഞു അഭിനയിക്കില്ല. തുടർന്ന് ആ വേഷവും നയൻതാരയ്ക്ക് ലഭിച്ചു. അതോടുകൂടി തെന്നിന്ത്യൻ സിനിമ ലോകത്തിൽ നയൻ‌താര എന്ന താരത്തിന്റെ മൈലേജ് കൂടുകയായിരുന്നു.

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ എതിരാളികൾ ഇല്ലാത്ത താരമായി നയൻ‌താര വളർന്നേനെ ഒരുപക്ഷെ ഈ അവസരങ്ങൾ ലഭിച്ചിരുന്നില്ല എങ്കിൽ കൂടിയും എന്നാലും നവ്യ വേണ്ട എന്ന് വെച്ച ആ വേഷങ്ങൾ നയൻതാരയ്ക്ക് നേടിക്കൊടുത്ത വിജയപഥം ചെറുതൊന്നുമല്ല.