വിവാഹ ശേഷവും ഭരതൻ ശ്രീവിദ്യയുമായി പ്രണയത്തിലായിരുന്നു; സിദ്ധാർത്ഥിനെ അവർ വളർത്തിക്കോളാമെന്ന് പറഞ്ഞു; കെപിഎസി ലളിത..!!

1,898

മലയാള സിനിമയിലെ ഏറ്റവും സീനിയർ താരങ്ങളിൽ ഒരാൾ ആയിരുന്നു കെ പി എ സി ലളിത. അറുന്നൂറിൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാള സിനിമയുടെ പ്രിയ അമ്മ കൂടിയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻ ഭരതൻ ആണ് ലളിതയുടെ ഭർത്താവ്.

രണ്ടു മക്കൾ ആണ് താരത്തിനുള്ളത്. സിദ്ധാർഥും ശ്രീകുട്ടിയും. സിദ്ധാർഥ് മലയാളത്തിൽ നടനും സംവിധായകനുമാണ്. എന്നാൽ ഭരതൻ – കെ പി എ സി ലളിത ജീവിതത്തിൽ അധികം ആരും അറിയാതെ ഒരു ജീവിത കഥ കൂടി ഉണ്ട്. അത് കൈരളിക്ക് നൽകിയ അഭിമുഖത്തിൽ ലളിത ഒരിക്കൽ വെളിപ്പെടുത്തൽ നടത്തിയത്.

മലയാളത്തിലെ പ്രിയ നടിയായിരുന്ന ശ്രീവിദ്യവും ഭരതനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. അതിന്റെ ഹംസം ആയിരുന്നു തൻ എന്ന് ലളിതാമ്മ പറഞ്ഞത്‌.

കെ പി ഏ സി ലളിത അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ..

ശ്രീവിദ്യയുടെ വീട്ടിലെ ലാൻഡ് ഫോണിലെക്ക് ഭരതൻ വിളിക്കുമ്പോൾ മറ്റാരെങ്കിലും എടുത്താൽ പ്രശ്നം ആകുമെന്ന് കരുതി എന്റെ വീട്ടിൽ നിന്നും ഞാൻ വിളിച്ചു സംസാരിച്ച ശേഷം ആണ് ഭരതൻ സംസാരിക്കുന്നത്. അതിനു വേണ്ടി അദ്ദേഹം ചെന്നൈയിലെ എന്റെ വീട്ടിൽ വരുമായിരുന്നു.

എന്നാൽ തെറ്റുപറ്റി കഴിഞ്ഞപ്പോൾ ഞാൻ ആയിരുന്നു വഴക്ക് പറഞ്ഞത്. ഒത്തിരി വഴക്ക് പറഞ്ഞു. മേലാൽ എവിടെ കേറരുത് എന്ന് പറഞ്ഞു വരെ ഇറക്കി വിട്ടത് ആണ്. അവർ തമ്മിൽ പിരിഞ്ഞതിന്റെ കാര്യങ്ങൾ എല്ലാം എനിക്ക് അറിയാം. ഞാനും വിദ്യയും കൂടി ഉച്ചക്ക് മേക്കപ്പ് റൂമിൽ തറയിൽ പാ വിരിച്ചു കിടന്നു കൊണ്ട് കുശലങ്ങൾ പറയുക ആയിരുന്നു.

അതിനു ഇടയിൽ ആണ് വിദ്യ പറയുന്നത്. ഇത് ശരിയായി പോകുമെന്ന് തോന്നുന്നില്ലാ ചേച്ചി… ഭയങ്കര സംശയാലു ആണ് അദ്ദേഹം എന്ന് പറയുന്നത്. തുടർന്ന് അദ്ദേഹം ലൊക്കേഷനിൽ എത്തി വിദ്യയോട് നമുക്ക് പിരിയാം എന്ന് പറയുക ആയിരുന്നു. ഭരതേട്ടന്റെ മനസ്സിൽ എന്നാണ് ലളിത എത്തിയത് എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെ ആയിരുന്നു..

മറ്റേ പ്രണയം പോയി.. കുപ്പി ചില്ലുകൾ തകർന്നു വീഴുന്നതു പോലെയാണ് ആ പ്രണയം തകർന്നത്. അത് കഴിഞ്ഞു കുറെ കാലം ഭയങ്കര സങ്കടം ഒക്കെ ആയി അദ്ദേഹം നടന്നു. അതിനു ഇടയിൽ ഒക്കെ ഒന്ന് രണ്ടു പ്രണയത്തിൽ ഒക്കെ പോയി വീണു. തകർന്നു.. ഈ പ്രണയങ്ങളും എനിക്ക് അറിയാമായിരുന്നു.

എങ്ങനെ ആണെന്ന് വെച്ചാൽ ഇതിന്റെ ഒക്കെ ആൽമരം എന്റെ വീട് ആണ്. ഇങ്ങനെ ഉള്ള പ്രണയങ്ങൾ ഒക്കെ പൊക്കി എടുത്തു കൊണ്ടുവരുന്നത് നമ്മടെ വീട്ടിലേക്കാണ്. ഒരു സമാധാനം പറയാനോ ഫോൺ വിളിക്കാനോ ഒക്കെ വരും. ആ പ്രണയിനി ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. വിവാഹിതയായി. ഭർത്താവ് മരിച്ചു. രണ്ടു കുട്ടികളുടെ അമ്മയാണ്. വില്യംസിന്റെ ഭാര്യ ശാന്തി ആണ് ആ പ്രണയിനി.

അതെല്ലാം കഴിഞ്ഞു രതിനിർവേദം രണ്ടാമത്തെ ഷെഡ്യൂൾ ചെല്ലുമ്പോൾ ആണ് കളിയാക്കലുകൾ ഉണ്ടായി. തുടർന്ന് ഷൂട്ടിംഗ് തീർന്നു പോരുന്നതിനു ഇവർ തമാശ ആയി ആണ് പറയുന്നത് എങ്കിലും അതങ്ങോട്ട് കാര്യമായി ആലോചിച്ചുകൂടെ എന്ന് എന്നോട് ചോദിച്ചു. പിന്നെ കല്യാണരാമൻ എന്ന് പറഞ്ഞു ഞാൻ കളിയാക്കി.

ഞാൻ കല്യാണരാമൻ എന്നാണ് അദ്ദേഹത്തെ കളിയാക്കി വിളിക്കുന്നത്. ആരെ കണ്ടാലും കല്യാണം കഴിക്കാം എന്നുള്ള ഒരു ഇത് അങ്ങ് കൊടുക്കും. കല്യാണരാമൻ ഇത് നമ്മുടെ അടുത്ത് വേണ്ട എന്ന് പറഞ്ഞു. ഇത് കഴിഞ്ഞു ഷൂട്ടിംഗ് തീർന്നു 1978 ജനുവരി 1 തീയതി മദ്രാസിലെ എന്റെ വീട്ടിലേക്ക് രാവിലെ വളരെ സീരിയസ് ആയി വന്നു.

ഇനി അങ്ങനെ ഉള്ള ബന്ധങ്ങൾ ഒന്നും ഉണ്ടാവില്ല. എന്തോ കുറച്ചു കാലങ്ങളായി ലൽസിനെ ഞാൻ ഗൗനിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാം. ഗുരുനാഥന്റെ അടുത്ത് ഞാൻ തന്നെ സംസാരിക്കാം എന്ന് പറഞ്ഞു. അദ്ദേഹം തന്നെയാണ് അച്ഛനോട് സംസാരിച്ചത്.

ഞാൻ പറഞ്ഞു തമാശക്ക് ആണെങ്കിൽ ഞാൻ ഇല്ല. കാര്യത്തിന് ആണെങ്കിൽ മതി എന്ന്. കാരണം അത്രയും വർഷം അഭിനയ ലോകത്തിൽ യാതൊരു വിധ ഗോസ്സിപ്പുകളൂം ഞാൻ കേൾപ്പിച്ചട്ടില്ല ഇനിയും അങ്ങനെ തന്നെ ആയിരിക്കണം എന്ന് ഞാൻ പറഞ്ഞു.

എന്നാൽ വിവാഹം തീരുമാനിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അച്ഛനോടും അമ്മയോടും ഞാൻ താഴ്ന്ന ജാതിയിൽ ഉള്ളത് ആണെന്നും മറ്റൊരു വിവാഹം കഴിച്ചു ഒരു കുട്ടി ഉണ്ടെന്നും വരെ പറഞ്ഞു പരത്തി.

ശങ്കരാടി ചേട്ടനെ ആണ് ഞാൻ വിവാഹം കഴിച്ചു എന്ന് പറഞ്ഞത്. എന്നാൽ ഇങ്ങനെ ഉള്ള പ്രശ്‌നം ഉണ്ടാവുമെന്ന് അറിയാമായിരുന്ന ഞങ്ങൾ തിരുവനന്തപുരത്ത് വെച്ച് രജിസ്റ്റർ മാര്യേജ് ചെയ്യുക ആയിരുന്നു. പത്മരാജൻ ആണ് കൂടെ ഉണ്ടായിരുന്നത്. ഞാൻ മൂന്ന് പ്രാവശ്യം അദ്ദേഹത്തെ വിവാഹം കഴിച്ചു. ആ കഥ കെ പി എ സി ലളിത പറയുന്നത് ഇങ്ങനെ..

ആദ്യം തിരുവനന്തപുരത്ത് ഒരു രജിസ്റ്റർ മാര്യേജ്. നിഗെഞ്ഞതിൽ ഒരു വിവാഹം. തുടർന്ന് ശശി കുമാർ സാറിന്റെ മുക്കുവനെ സ്നേഹിച്ച രാജകുമാരി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് വീണ്ടും വിവാഹവും പാർട്ടിയും നടത്തി.

വീണ്ടും വിവാഹ ശേഷം ശ്രീവിദ്യയെ ഭരതേട്ടൻ പ്രണയിച്ചതിനെ കുറിച്ച്..

അന്ന് ചേച്ചി ഞാൻ എന്ത് ചെയ്യാൻ ആണ് മാക്സിമം ഞാൻ പുറകോട്ട് പോകുന്നുണ്ട്. എന്ന് വിദ്യ പറഞ്ഞു. അവർ എനിക്ക് വേണ്ടി ഒരുപാടു പുറകോട്ട് മാറി. എന്നിട്ട് അവർ എന്നോട് പറഞ്ഞു മകൻ സിദ്ധാർത്ഥിനെ അവർ എടുത്തു വളർത്തിക്കോളാം എന്ന് വരെ പറഞ്ഞു.

അതിന്റെ ആവശ്യം ഇല്ല അങ്ങോട്ട് പോകുന്നവർ പൊക്കോട്ടെ ഇവിടെ ഉള്ളത് ഇവിടെ തന്നെ നിൽക്കട്ടെ എന്ന് ഞാൻ പറഞ്ഞു. ഒരിക്കലും അദ്ദേഹം പോകരുത് എന്ന് ഞാൻ പറഞ്ഞട്ടില്ല കാരണം അവരിൽ നിന്നും ആണല്ലോ അദ്ദേഹത്തെ എനിക്ക് കിട്ടിയത്.

എന്നാൽ നിങ്ങൾ തമ്മിൽ ഉള്ള പ്രണയ കഥകൾ ഒരിക്കലും മറ്റുള്ളവർ പറഞ്ഞു ഞാൻ അറിയരുത് എന്ന് ഞാൻ കരഞ്ഞു കൊണ്ട് അദ്ദേഹത്തോട് പറഞ്ഞിരുന്നു. പിന്നെ പിന്നെ അദ്ദേഹം പറയുമായിരുന്നു.