ദിലീപ് ചെയ്ത വേഷങ്ങൾ ഞാൻ ചെയ്തിരുന്നു എങ്കിൽ ആളുകൾ കൂവിയേനെ; ജയറാം..!!

339

മലയാളത്തിൽ ഒരുകാലത്ത് കുടുംബ പ്രേക്ഷകർക്ക് ഇഷ്ടം ഉള്ള താരം ആയിരുന്നു ജയറാം. എന്നാൽ ദിലീപ് എന്ന താരം ശ്രദ്ധ നേടിയതോടെ ജയറാമിന്റെ സ്ഥാനം വളരെ പിന്നിലേക്ക് പോകുക ആയിരുന്നു. മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ജയറാം എന്ന മലയാള സിനിമയിൽ ദിലീപ് എത്തിയതോടെ ജയറാമിന്റെ സ്ഥാനം ദിലീപ് നേടിയത് കൂടാതെ മോഹൻലാൽ മമ്മൂട്ടി അടക്കം ഉള്ള താരങ്ങളേക്കാൾ മുകളിൽ താരമൂല്യം ഉണ്ടായിരുന്ന സമയം വരെ ദിലീപിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്.

എന്നാൽ ദിലീപ് വന്നതോടെ ആണ് ജയറാം എന്ന താരത്തിന് പരാജയങ്ങൾ ഉണ്ടാകുന്നത് എന്നും ജയറാം ചെയ്തിരുന്ന അല്ലെങ്കിൽ അത്തരത്തിൽ ഉള്ള സിനിമകൾ ദിലീപിലേക്ക് മാറി പോയി എന്നുള്ള അണിയറ സംസാരവും ഉണ്ടായിരുന്നു. ജയറാമിൽ നിന്നും ജനപ്രിയ നായകൻ എന്ന പദവിയും സ്വന്തമാക്കിയ ദിലീപ് , കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും ഇഷ്ട താരം ആയി മാറിയത് വളരെ പെട്ടന്ന് ആയിരുന്നു.

എന്നാൽ തന്റെ അവസരങ്ങൾ ദിലീപ് നേടിയിട്ടില്ല എന്നും തന്റെ സിനിമകൾ ദിലീപിലേക്ക് പോയിട്ടില്ല എന്നും ജയറാം ഇപ്പോൾ പറയുന്നു. ജയറാമിന്റെ വാക്കുകൾ..

എനിക്ക് ലഭിക്കേണ്ട സിനിമകൾ ദിലീപിലേക്ക് പോയി എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. അവന് ചേരുന്ന വേഷങ്ങൾ തന്നെയാണ് ലഭിച്ചത്. അവന്‍റെ ശരീര ഭാഷക്ക് യോജിക്കുന്ന ടൈപ്പ് വേഷങ്ങൾ ആണ് ചെയ്തത്. ‘കുഞ്ഞിക്കൂനൻ’ ‘ചാന്ത്പൊട്ട്’ പോലെയുള്ള സിനിമകൾ ഞാൻ ചെയ്‌താൽ ആളുകൾ കൂവിയേനെ. എനിക്ക് ലഭിക്കേണ്ട കഥാപാത്രങ്ങൾ എനിക്കും ദിലീപിന് ലഭിക്കേണ്ട കഥാപാത്രങ്ങൾ ദിലീപിനും ലഭിച്ചിട്ടുണ്ട്. അത് കൊണ്ട് അത്തരമൊരു ആരോപണത്തിന് പ്രസക്തിയില്ല”. ജയറാം പങ്കുവെക്കുന്നു.

You might also like