മമ്മൂക്കയുടെ ലൊക്കേഷനിൽ 10 പേർ മതി പക്ഷെ ലാൽ സാറിന്റെ ലൊക്കേഷനിൽ അങ്ങനെയല്ല; 25 വർഷമായി സിനിമ താരങ്ങൾക്ക് സംരക്ഷണം നൽകുന്ന മാറനെല്ലൂർ ദാസ് പറയുന്നു..!!

154

താരങ്ങൾക്ക് എന്നും ശക്തി ആരാധകർ ആണ്. അതിപ്പോൾ ഏത് നടനും നടിക്കും ആയാലും. അവരുടെ പിന്തുണയാണ് അഭിനേതാക്കളെ താരങ്ങളും സൂപ്പർ താരങ്ങൾ ആക്കി മാറ്റുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങൾ മമ്മൂട്ടിയും മോഹൻലാലും ആണെന്ന് പറയാം. കഴിഞ്ഞ നാപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയെ തോളിലേറ്റി കൊണ്ട് നടക്കുന്നവർ. കാലങ്ങൾ കഴിയുംന്തോറും ആരാധകരും കൂടി വരുന്നു ഇരുവർക്കും.

എന്നാൽ ഈ ആരാധക കൂട്ടം പൊതു വേദികളിലും സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിലും തങ്ങളെ താരരാജവിനെ ഒരു നോക്ക് കാണാൻ വേണ്ടി തിക്കും തിരക്കും കൂട്ടാറുണ്ട്. ആവേശം കൂടുമ്പോൾ ഓടി അടുത്തേക്ക് എത്താറുണ്ട്. ചിലപ്പോൾ ആരാധകരുടെ ആവേശത്തിൽ ഷൂട്ടിംഗ് പോലും നിലക്കാറുണ്ട്. ആരാധകരെ നിയന്ത്രിക്കാനായി വർഷങ്ങളായി കൃത്യമായ സജ്ജീകരണം ഉണ്ട്. ആ മേഖലയിൽ കഴിഞ്ഞ 25 വർഷത്തിൽ ഏറെയായി പ്രവർത്തിക്കുന്ന ആർട്ടിസ്റ്റ് സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന മാറനെല്ലൂർ ദാസ് ആണ് ഇപ്പോൾ തന്റെ സിനിമ അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറന്നത്.

ആറടിയിൽ ഏറെ പൊക്കം ഉള്ളതാണ് തനിക്ക് ജോലി ലഭിക്കാൻ സാധിച്ചത് എന്ന് ദാസ് പറയുന്നു. തന്നോടൊപ്പം തന്റെ കീഴിൽ ജോലി ചെയ്യുന്നത് 50 ലേറെ ആളുകൾ ആണ്. നല്ല പെരുമാറ്റവും തങ്ങളുടെ പൊക്കവും ആണ് ഈ ജോലിയിൽ തങ്ങളെ നിലനിർത്തി കൊണ്ടു പോകുന്നത് എന്ന് ദാസ് പറയുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് പുറമെ സൂര്യ അടക്കം ഉള്ള താരങ്ങൾ കേരളത്തിൽ വരുമ്പോൾ സെക്യൂരിറ്റി കൊടുക്കുന്നത് തങ്ങൾ ആണെന്ന് ദാസ് പറയുന്നു. ജോലിയിൽ ഒട്ടേറെ കഷ്ടപ്പാടുകൾ ഉണ്ടെന്നും മോശം വാക്കുകൾ ആരാധകരിൽ നിന്നും പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നും ദാസ് പറയുന്നു.

അതുപോലെ തന്നെ ലൊക്കേഷനിൽ സെക്യൂരിറ്റി നൽകുമ്പോൾ മമ്മൂക്കക്ക് വേണ്ടി 10 പേർ മതി എന്നും അത്രേം ആളുകൾ ഉണ്ടെങ്കിൽ ആളുകളെ നിയന്ത്രിക്കാൻ കഴിയും എന്നും മമ്മൂക്ക ലൊക്കേഷനിൽ ഇല്ല എങ്കിൽ 5 പേർ ആയാലും മതി. പക്ഷെ ലാൽ സാറിന്റെ ലോക്കേഷനിൽ അങ്ങനെ അല്ല. മമ്മൂക്ക കൊടുക്കേണ്ട സെക്യൂരിറ്റി ആളുകളേക്കാൾ ഇരട്ടി വേണം എന്നും ദാസ് പറയുന്നു.