ഞങ്ങൾ ശരിക്കും ഭാര്യയും ഭർത്താവും ആണെന്ന് പറഞ്ഞവരുണ്ട്; എന്നാൽ സത്യം മറ്റൊന്ന്; അതുപോലെ കാവ്യയെ മലർത്തിയടിച്ച സംഭവത്തിൽ കൂടിയും ഞാൻ ശ്രദ്ധ നേടി; അനു ജോസഫ്..!!

500

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളതും സുപരിചിതയുമായ താരമാണ് അനു ജോസഫ്. സീരിയൽ ലോകത്തിൽ സജീവമായി നിൽക്കുന്നതിനൊപ്പം യൂട്യൂബ് വ്ലോഗിൽ കൂടിയും താരം സജീവം ആയി നിൽക്കുന്നുണ്ട്. നീളൻ മുടിയും അതിനൊപ്പം ശാലീന സൗന്ദര്യവുമുള്ള ആൾ കൂടിയാണ് അനു.

വളർത്തുമൃഗങ്ങളെ അതീവമായി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആൾ കൂടിയാണ് അനു ജോസഫ്. ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ അഥിതി ആയി എത്തിയ താരം പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. സ്‌കൂൾ ജീവിതം മുതൽ വിവാഹം വരെയുള്ള കാര്യങ്ങളെ കുറിച്ച് താരം മനസ്സ് തുറന്നു. ആദ്യമായി സബ് ജില്ലാ കലോത്സവത്തിൽ കലാതിലകപട്ടം കിട്ടിയ ആൾ ആണ് താൻ എന്ന് അനു പറയുന്നു.

എട്ടു ഐറ്റത്തിൽ ആയിരുന്നു ഞാൻ പങ്കെടുത്തത് അതിൽ എല്ലാം ഒന്നാം സ്ഥാനത്തിൽ എത്താൻ തനിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഒരു പോയിന്റ് വ്യത്യാസത്തിൽ മറ്റൊരു കുട്ടിക്ക് അത് കൊടുക്കേണ്ടി വന്നു. സ്‌കൂളിലേക്ക് തിരിച്ചു പോയപ്പോൾ ഞാൻ തികഞ്ഞ അഭിമാനത്തിൽ ആയിരുന്നു. ജീവിതത്തിൽ ഞാൻ ഏറെ സന്തോഷിക്കുകയും അതിനൊപ്പം വിഷമിക്കുകയും ചെയ്ത സംഭവം ആയിരുന്നു അതെന്നു അനു പറയുന്നു.

എന്നാൽ അതിനു ശേഷം ജില്ലാ കലാ തിലകമായിട്ടും താൻ മത്സരിച്ചിട്ടുണ്ട്. നീലേശ്വരംകാരി കാവ്യാ മാധവനെ ഞാൻ കലോത്സവത്തിൽ തോൽപ്പിച്ചു. സ്കൂൾ കാലം മുതൽ തന്നെ നടി എന്ന നിലയിൽ ശ്രദ്ധ നേടിയ ആൾ ആയിരുന്നു കാവ്യാ. മലയാള സിനിമയിലെ നായികയെ മലർത്തിയടിച്ചു എന്ന വാർത്ത പത്രത്തിൽ വന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു തോന്നിയത്.

കലാതിലകം ആയ ചിത്രങ്ങൾ പത്രത്തിൽ വന്നതോടെ ആണ് സീരിയലിൽ അവസരം ഉണ്ടാകുന്നത്. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ആയിരുന്നു വേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നു ആ അവസരം തനിക്ക് ലഭിക്കുന്നതെന്ന്‌ അനു പറയുന്നു. പതിമൂന്നു എപ്പിസോഡുകൾ ഉണ്ടായിരുന്നു സ്നേഹ ചന്ദ്രിക എന്ന സീരിയൽ എന്ന വെളിച്ചം കണ്ടില്ല എന്നും അനു പറയുന്നു. പതിനാറാം വയസിൽ ആയിരുന്നു താൻ ആദ്യമായി സ്‌ക്രീനിൽ വരുന്നത്.

അന്ന് ധന്യ എന്നായിരുന്നു തന്റെ പേര്. എന്നാൽ പേരിനോട് തനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അങ്ങനെ അനു എന്ന പേര് താൻ സ്വീകരിക്കുന്നത്. അച്ഛന്റെ പേര് രാജു ജോസഫ് എന്നായിരുന്നു. അങ്ങനെ ആണ് ഞാൻ അനു ജോസഫ് ആയത്. അനു എന്ന പേര് ഞാൻ കണ്ടെത്തുന്നത് തലേ ദിവസം കണ്ട സിനിമയിലെ നായികയുടെ പേരിൽ നിന്നും ആയിരുന്നു.

തനിക്ക് ഒരു പരമ്പരയിൽ കൂടി ഒത്തിരി ഗോസിപ്പുകൾ കെണ്ടിക്കേണ്ടി വന്നിട്ടുണ്ട് എന്ന് അനു പറയുന്നു. കാര്യം നിസാരം എന്ന സീരിയലിൽ കൂടി ആയിരുന്നു അത്. നടൻ അനീഷ് രവിയും താനും തമ്മിൽ പ്രണയത്തിൽ ആണെന്നും, അതൊന്നുമല്ല തങ്ങൾ വിവാഹിതർ ആണെന്നും വാർത്തകൾ പ്രചരിച്ചു. എന്നാൽ താൻ വിവാഹം കഴിക്കുമ്പോൾ ആഗ്രഹിക്കുന്നത് മനസമാധാനം മാത്രം ആണെന്ന് താരം പറയുന്നു.